സഅദിയ്യ താജുല്‍ ഉലമാ സൗധം പ്രവര്‍ത്തന നിരതം

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ താജുല്‍ ഉലമാ സൗധത്തില്‍ സജ്ജീകരിച്ച അഡ്‌മിനിസ്‌ട്രേറ്റീവ്‌ ബ്ലോക്ക്‌ പ്രവര്‍ത്തനമാരംഭിച്ചു. റിസിപ്‌ഷന്‍, അക്കൗണ്ടിംഗ്‌്‌, മീഡിയ, പ്രസിഡണ്ട്‌ സെക്രട്ടറി ചേമ്പര്‍, സീനിയര്‍ സെക്രട്ടറിPOSTER  AAAAA, എച്‌.ആര്‍.ഒ, ഓഫീസ്‌ സെക്രട്ടറി, കോണ്‍ഫറന്‍സ്‌ ഹാള്‍, വിസിറ്റേര്‍സ്‌ ചേമ്പര്‍, ഗസ്റ്റ്‌ റൂം, ലൈബ്രറി, റീഡിംഗ്‌ റൂം തുടങ്ങിയ സജ്ജീകരണങ്ങളാണ്‌ ഒരുക്കീട്ടുള്ളത്‌. നാലര പതിറ്റാണ്ടോളം കാലം സഅദിയ്യയുടെ പ്രസിഡണ്ടായി നേതൃത്വം നല്‍കിയ താജുല്‍ ഉലമാ സയ്യിദ്‌ അബ്ദുല്‍റഹ്‌ മാന്‍ അല്‍ ബുഖാരിയുടെ നാമധേയത്തില്‍ പടത്തുയര്‍ത്തിയ താജുല്‍ ഉലമാ സൗധം സഅദാബാദില്‍ മറ്റൊരു താജ്‌മഹലാണ്‌.
ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറയുടെ അദ്ധ്യക്ഷതിയില്‍ നടന്ന പ്രൗഡമായ ചടങ്ങ്‌ പ്രസിഡണ്ട്‌ സയ്യിദ്‌ കെ.എസ്‌. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയതു. സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. ശരീഅത്ത്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ സ്വാഗതം ആശംസിച്ചു. ടി.സി.മുഹമ്മദ്‌ കുഞ്ഞി ഹാജി, എന്‍.എ.അബൂബക്കര്‍ ഹാജി, മുക്രി ഇബ്രാഹിം ഹാജി, കെ.കെ.ഹുസൈന്‍ ബാഖവി, ഉബൈദുല്ലാഹി സഅദി, കെ.പി.ഹുസൈന്‍ സഅദി, അബ്ദുല്ല ഫൈസി പേരാല്‍, ഇബ്രാഹിം ബാഖവി കോട്ടക്കല്‍, പള്ളങ്കോട്‌ അബ്ദല്‍ ഖാദര്‍ മദനി, നൂര്‍ മുഹമ്മദ്‌ ഖത്തര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, മുല്ലേച്ചേരി അബ്ദുറഹ്‌ മാന്‍ ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്‌, അബൂബക്കര്‍ ഹാജി മാണിക്കോത്ത്‌, ലത്വീഫ്‌ സഅദി കൊട്ടില, അബ്ദുല്‍റഹ്‌മാന്‍ കല്ലായി, ശരീഫ്‌ പേരാല്‍, എം.ടി.പി. അബ്ദുല്‍റഹ്‌ മാന്‍ ഹാജി ഹുസൈന്‍ ഹാജി തൃക്കരിപ്പൂര്‍, സത്താര്‍ ചെമ്പരിക്ക, ഷാഫി ചിത്താരി, നിസാര്‍ സഖാഫി, മുഹമ്മദ്‌ കുഞ്ഞി അഡൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


WhatsApp-Image-20160725

WhatsApp-Image-20160725 (1)

WhatsApp-Image-20160725 (2)