പ്രാര്‍ത്ഥനാ സമ്മേളനത്തിന്‌ പതാക ഉയര്‍ന്നു സഅദാബാദ്‌ ഇന്ന ്‌ ജനസാഗരമാകും

ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി സഅദാബാദില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്‌ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ്‌
മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്‍ത്തിയതൊടെ പ്രൗഡ തുടക്കം. നൂറുല്‍ ഉലമാ മഖ്‌ബറയില്‍ നടന്ന സിയാറത്തിന്‌ സയ്യിദ്‌ ഹിബതുള്ള അല്‍ ബുഖാരി നേതൃത്വം നല്‍കി. എ.പി.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ദേളി, അബ്ദുല്‍ കരീം സഅദി ഏണിയാടി, jana sagaramagumശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്‌, പി.എം.നാസര്‍ പള്ളങ്കോട്‌, അബ്ദുല്‍ സത്താര്‍ ചെമ്പരിക്ക, സ്വാലി ഹാജി മുക്കൂട്‌, ഇബ്രാഹിം സഅദി വിട്ടല്‍, സി.കെ.അബ്ദുല്‍ ഖാദര്‍ ദാരിമി, മുഹമ്മദ്‌ നെക്രാജെ, റഫീഖ്‌ സഖാഫി, ഫാസില്‍ സഅദി, വാസിം അപ്‌സറ, അബ്ദുല്‍റഷീദ്‌ സഅദി ആറ്റാശ്ശേരി, ശിഹാബ്‌ പരപ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ന്‌ ളുഹര്‍ നിസ്‌ക്കാരാനന്തരം നടക്കുന്ന ഖത്‌മുല്‍ ഖുര്‍ആന്‍ സംഗമത്തിന്‌ സമസ്‌ത വൈസ്‌ പ്രസിഡണ്ട്‌ എം അലികുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, 4 മണിക്ക്‌ ഉദ്‌ഘാടന സമ്മേളനം സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദി തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കും. എ പി അബ്ദുല്ല മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്‌ഘാടനം ചെയ്യും. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്‌ പ്രഭാഷണം നടത്തും. സമസ്‌ത മുശാവറ അംഗങ്ങളായ മഞ്ഞനാടി അബ്ബാസ്‌ മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍, സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ്‌ മുനീറുല്‍ അഹ്‌ദല്‍ തങ്ങള്‍, സയ്യിദ്‌ കെ പി എസ്‌ ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍, സയ്യിദ്‌ ജലാലുദ്ദീന്‍ അല്‍ബുഖാരി മള്‌ഹര്‍, സയ്യിദ്‌ ജലാലുദ്ദീന്‍ അല്‍ ഹാദി ചെമനാട്‌, ബെള്ളിപ്പാടി അബ്‌ദുല്ല മുസ്‌ലിയാര്‍, ബി എശ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, ഹാജി സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, കെ കെ ഹുസൈന്‍ ബാഖവി, പി പി ഉബൈദുല്ലാഹി സഅദി നദ്‌വി, കുട്ടശ്ശേരി അബ്‌ദുല്ല ബാഖവി, കാട്ടിപ്പാറ അബ്‌ദുല്‍ ഖാദിര്‍ സഖാഫി, മുഹമ്മദ്‌ റഫീഖ്‌ സഅദി ദേലംപാടി, അബ്‌ദുര്‍റഹീം സഖാഫി ചിപ്പാര്‍, അശ്‌റഫ്‌ സഅദി ആരിക്കാടി എന്നിവര്‍ സംബന്ധിക്കും.
ശേഷം നടക്കുന്ന ജലാലിയ്യ ദിഖ്‌ര്‍ ഹല്‍ഖക്ക്‌ സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ്‌ അഹ്മദ്‌ മുഖ്‌താര്‍ തങ്ങള്‍ കുമ്പോല്‍, സ്വാലിഹ്‌ സഅദി തളിപ്പറമ്പ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ശേഷം സയ്യിദ്‌ മുഹമ്മദ്‌ ഇബ്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വത്തില്‍ വിര്‍ദുലത്വീഫ്‌ മജ്‌ലിസ്‌ നടക്കും.
സമൂഹ നോമ്പ്‌്‌ തുറയില്‍ ഓരേ സമയം ആയിരങ്ങള്‍ കണ്ണിയാകും. ഇഅ്‌തികാഫ്‌ ജല്‍സ, തസ്‌ബീഹ്‌, തറാവീഹ്‌ നിസ്‌കാരം, എന്നിവക്കു ശേഷം തൗബാ മജ്‌ലിസ്‌ ഉദ്‌ബോധനം സമാപന പ്രാര്‍ഥന എന്നിവയ്‌ക്ക്‌ സയ്യിദ്‌ സൈനുദ്ദീന്‍ അല്‍ ബുഖാരി കൂരിക്കുഴി തങ്ങള്‍ നേതൃത്വം നല്‍കും. സാദാത്തുകളുടെയും പണ്ഡിത ശ്രേഷ്ടരുടെയും സാനിധ്യത്തില്‍ നടക്കുന്ന പ്രൗഢമായ പ്രാര്‍ഥനാ സമ്മേളന പരിപാടികള്‍ ഇരുപത്തിയാഞ്ചാം രാവിനെ ചൈതന്യമാക്കും. തെറ്റുകള്‍ നാഥനോട്‌ ഏറ്റ്‌ പറഞ്ഞ്‌ കരഞ്ഞ്‌ പ്രാര്‍ത്ഥിക്കാനുള്ള അസുലഭാവസരം വളരെ ആവേശപൂര്‍വ്വമാണ്‌ വിശ്വാസി സമൂഹം പ്രതീക്ഷിക്കുന്നത്‌.