അൽഹസ മലയാളികള്ക്ക് ആശ്വാസവുമായ് സഅദിയ്യ സമൂഹ ഇഫ്ത്താര്‍ ശ്രദ്ധേയമാകുന്നു.

അൽഹസ്സ:മലയാളികളടക്കമുള്ള വിദേശികള്‍ക്ക് ആശ്വാസമായി അല്‍ഹസ്സ സഅദിയ്യ സമൂഹ ഇഫ്ത്താര്‍ ശ്രദ്ധേയമാകുന്നു. റമദാന്‍ ഒന്ന് മുതല്‍ നടന്നു വരുന്ന സമൂഹ ഇഫ്താറില്‍ അല്‍ ഹസയിലെ മലയാളികളും മറ്റു സംസ്ഥാനക്കാരും അടക്കം ദിനേന ഇരുനൂറോളംപേര്‍ നോമ്പുതുറയില്‍ പങ്കെടുക്കുന്നു. ജാമിഅ സഅദിയ്യ അറബിയ്യയുടെ അൽഹസ്സ കമ്മിറ്റിയാന് 6 വര്ഷമായി മുടങ്ങാതെ ഈ മഹാ സംരംഭം നടത്തി വരുന്നത്.

 ജോലിയിൽ വ്യാപൃതാരാവേണ്ടുന്നതിനാൽ

സമയം ലഭ്യമാകാതെ വരുന്ന ഒട്ടനവധി പേർക്ക് ഈ ഇഫ്ത്വാർ സംഗമം

ആശ്വാസവും സന്തോഷവുമാകുന്നു.മുൻ വർഷങ്ങളെ അപേക്ഷിച്ച്

നോംബ്തുറക്കെത്തുന്നവരുടെ ആധിക്യം കണക്കിലെടുത്ത് വിശാലമായ കെട്ടിടത്തിലേക്ക് അൽഹസ്സ സഅദിയ്യയുടെ ആസ്ഥാനം തന്നെ

ഈയടുത്ത് മാറ്റുകയുണ്ടായി.

 പ്രമുഖ സയ്യിദൻമാരും പണ്ഡിതരും വിവിധ ദിവസങ്ങളിൽ സംഗമത്തിലെത്തി പ്രാർഥന കൊണ്ടനുഗ്രഹിക്കുന്നു.ഇഫ്താറിനെത്തുന്ന ഇരുനൂറോളം പേർക്കുള്ള വിഭവങ്ങളൊരുക്കാൻ ശാഫി കുദിർ, ജമാൽ നൂഞ്ഞേരി കണ്ണൂർ,  മൂസാ ബാളിയൂർ,  ആരിഫ് അറഫ,  അശ്ഫാഖ് യൂസുഫ്,  അബൂബക്കർ മൊഗ്രാൽ,  അഹ്മദ് സഅദി,  നൗശാദ് അമാനി  മൂസാ കടംബാർ  തുടങ്ങിയവർ നേതൃത്വം വഹിക്കുന്നു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ പ്രസിഡന്റും മുസ്ലിം കേരളത്തിന്റെ നവോഥാന ശില്‍പിയുമായിരുന്ന നൂറുല്‍ ഉലമ എം.എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ മേല്‍ നോട്ടത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി കാസര്‍കോട് ജില്ലയില്‍ പ്രവത്തിച് വരുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമാന് ജാമിഅ സഅദിയ്യ അറബിയ്യ.al2 al3al