അഹ്മദ് സഈദ് സഅദിയ സ്‌കൂൾ ഹെഡ്ബോയ്

ദേളി:സഅദിയ ഇംഗ്ലീഷ് മീഡിയം സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സമാപിച്ചു. രാവിലെ 10 മണിക്ക്  വോട്ടെണ്ണൽ നടന്നു. പ്ലസ് ടു വിദ്യാർത്ഥി അഹ്മദ് സഈദ്  406 വോട്ടുകൾക്ക് വിജയിച്ച് സ്കൂൾ ഹെഡ് ബോയ് ആയി തിരഞ്ഞെടുക്കപ്പെhead boyട്ടു. വാശിയേറിയ മത്സരത്തിൽ പ്ലസ് ടു വിദ്യാർത്ഥിനി ഫാത്തിമത് സുഹ്‌റ ഹെഡ് ഗേൾ ആയി തിരഞ്ഞെടുക്കപ്പെട്ടു. 216 വോട്ടുകളുടെ ലീഡിനാണ് സുഹറ വിജയിച്ചത്. ജൂൺ 18 നാണു പതിനാലു ബൂത്തുകളിലായി 986 കുട്ടികൾ വോട്ട് രേഖപ്പെടുത്തിയത്. അഞ്ചാം ക്ലാസ്സ് മുതലുള്ള വിദ്യാർത്ഥികൾക്കായിരുന്നു വോട്ട് രേഖപ്പെടുത്താൻ അവസരം. അഞ്ച്മുതൽ എട്ടു ക്ലാസ്സുകൾക്ക് ഓരോ പ്രധിനിധി സെക്രെട്ടറിയും ഒമ്പത് പത്ത് ക്ലാസുകളിൽ നിന്ന് രണ്ട് വീതം സെക്രട്ടറിമാരുമാണ് സ്റ്റുഡന്റ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നീണ്ട കാലയളവിനു ശേഷമാണ് സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ സ്റ്റുഡന്റ് കൗൺസിൽ തിരഞ്ഞെടുക്കുന്നതിന് ഇലക്ഷൻ നടത്തിയത്. മുമ്പ് 2009 ലാണ് അവസാനമായി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നത്. അന്ന് അഹമ്മദ്  ഷാൻഫർ എം.എ ആണ് ഹെഡ്‍ബോയ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ജനാധിപത്യ രാജ്യത്ത് വിദ്യാർത്ഥികൾ ഇലക്ഷൻ നടപടിപടികളെക്കുറിച്ച് ബോധവാന്മാരാവണമെന്നും സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ അതിനു മുതൽ കൂട്ടായെന്നും പ്രിൻസിപ്പൽ എം.എം.കബീർ അറിയിച്ചു. വോട്ടെണ്ണൽ അബ്ദുൽ റഹ്മാൻ എരോൽ, ഉമ്മർ കുട്ടി നിയന്ത്രിച്ചു.