സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം ബദ്‌ര്‍ സമൃതി ആത്മീയ സമ്മേളനം ബുധനാഴ്‌ച്ച

ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി നാളെ സഅദിയ്യയില്‍ ബദ്‌ര്‍ സമൃതി ആത്മീയ സമ്മേളനം നടക്കും. വൈകുന്നേരം അസര്‍ നിസ്‌കാരാനന്തരം മസ്‌ജിദ്‌ യൂസുഫ്‌ നസ്‌റുള്ളയില്‍ നടക്കുന്ന പരിപാടിക്ക്‌ സയ്യിദ്‌badr samrdi സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കും. എസ്‌.വൈ.എസ്‌. സംസ്ഥാന ദഅ്‌വ സെല്‍ അംഗം സജീര്‍ ബുഖാരി ബദര്‍ അനുസ്‌മരണ പ്രഭാഷണം നടത്തും. മൗലീദ്‌ പാരായണം, അസ്‌മാഉല്‍ ബദ്‌ര്‍, അനുസ്‌മരണ പ്രഭാഷണം, കൂട്ടു പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ നടക്കും.
സയ്യിദ്‌ ഹിബത്തുള്ള തങ്ങള്‍, എ.പി.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, ആലംപാടി അബ്ദുല്‍ ഹമീദ്‌ മൗലവി, ചിയ്യൂര്‍ അബ്ദുല്ല സഅദി, സ്വലാഹുദ്ധീന്‍ അയ്യൂബി, അഹ്‌മദ്‌ മൗലവി കുണിയ, ശറഫുദ്ധീന്‍ സഅദി പുളിയംപറമ്പ്‌, സി.കെ.അബ്ദുല്‍ ഖാദര്‍ ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും.