ദുബായ്‌ അന്താരാഷ്ട്രാ ഹോളി ഖുര്‍ആന്‍: ശാഫി സഅദിയുടെ പ്രഭാഷണം സ്വാഗതസംഘം രൂപവത്‌കരിച്ചു.

ദുബായ്‌ : അന്താരാഷ്ട്രാ ഹോളി ഖുര്‍ആന്‍ അവാര്‍ഡ്‌ കമ്മിറ്റി ജൂണ്‍ 24ന്‌ സംഘടിപ്പിക്കുന്ന ശാഫി സഅദിയ്യുടെ പ്രഭാഷണ നടത്തിപ്പിന്‌ സ്വാഗതസംഘ രൂപവത്‌കരിച്ചു. ജാമിഅ സഅദിയ്യയുടെ ആഭിമുഖ്യത്തില്‍shafi sa-adi swagatha sangam ഖിസൈസിലെ മുഹൈസിന മദീനാ മാളിന്‌ പിന്‍വശത്തുള്ള ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ രാത്രി 10.30 നാണ്‌ പരിപാടി.
ദുബൈ സഅദിയ്യയില്‍ അഹ്‌മദ്‌ മുസ്‌ലിയാര്‍ മേല്‍പ്പറമ്പിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. സ്വാഗതസംഘം ഭാരവാഹികളായി അഹ്‌മദ്‌ മുസ്‌ലിയാര്‍ മേല്‍പ്പറമ്പ്‌ (ചെയ.) സയ്യിദ്‌ ത്വാഹ ബാഖവി, അബ്ദുല്‍ കരീം തളങ്കര, മുഹമ്മദ്‌ കേചേരി(വൈ.ചെയ.) അമീര്‍ ഹസ്സന്‍ കന്യപ്പാടി(കണ്‍.) ശാഹുല്‍ ഹമീദ്‌ സഅദി ഇഖ്‌ബാല്‍ കാജൂര്‍ എന്‍ ജി ശഫീഖ്‌ ബഷീര്‍, ഫസലുര്‍റഹ്‌മാന്‍ ഇര്‍ഫാനി (ജോ.കണ്‍.) ആമു ഹാജി കൊവ്വല്‍(ട്രഷറര്‍) മുഹമ്മദലി പരപ്പന്‍പൊയില്‍(ചീ.കോര്‍ഡി.) അബൂബക്കര്‍ സഅദി പുഞ്ചീവി, ഷാജഹാന്‍ കാഞ്ഞങ്ങാട്‌ എന്നിവരെ കോര്‍ഡിനേറ്റര്‍മാരായും തിരെഞ്ഞെടുത്തു. വിവിധ ഉപസമിതി ഭാരവാഹികളായി അബ്ദുല്‍ ജലീല്‍ നിസാമി(ലീഗല്‍) മഹ്‌ബൂബ്‌ സഖാഫി കിന്യ, ഷംസുദ്ദീന്‍ പുഞ്ചാവി(പബ്ലിസിറ്റി) അബൂബക്കര്‍ സഅദി ആലക്കാട്‌, അബ്ദുല്‍ ഹകീം സഅദി(ഓഫീസ്‌) ഉമര്‍ സഅദി കര്‍ന്നൂര്‍ അശ്‌റഫി മമ്പാട്‌(സോഷ്യല്‍ മീഡിയ) അബ്ദുല്ല ഉളുവാര്‍ ഡോ. അബ്ദുല്‍ സത്താര്‍ മേല്‍പ്പറമ്പ്‌(ഫിനാന്‍സ്‌) ജബ്ബാര്‍ തലശ്ശേരി, നൗഷാദ്‌ മുണ്ട്യത്തടുക്ക(പബ്ലിക്ക്‌ റിലേഷന്‍) ശരീഫ്‌ പേരാല്‍ ശിഹാബ്‌ വടക്കാഞ്ചേരി (സപ്ലിമെന്റ്‌) ശാഫി കോടമ്പുഴ, ഒച്ചിറ(റിഫ്രഷ്‌മെന്റ്‌) റിയാസ്‌ ചൗക്കി, മന്‍സൂര്‍ ചേരാപുരം (ലൈറ്റ്‌ആന്റ്‌ സൗണ്ട്‌) റഫീഖ്‌ കല്ലടുക്ക, അശ്‌റഫ്‌ മാട്ടൂല്‍(ട്രാന്‍സ്‌പോര്‍ട്ടേഷന്‍) അബ്ദുല്‍ ഗഫാര്‍ സഅദി, മുനീര്‍ ബാഖവി തുരുത്തി(റിസപ്‌ഷന്‍) ഉമര്‍ ഫാറൂഖ്‌, അഷ്‌കര്‍ വൈലത്തൂര്‍(വളണ്ടിയര്‍) റാഷിദ്‌ ദേളി, ശഹീര്‍ കാരായ (ഐ.ടി) എന്നിവരെയും തിരെഞ്ഞെടുത്തു.