പൊതുതിരഞ്ഞെടുപ്പ് പ്രതീതിയിൽ സഅദിയ സ്‌കൂൾ ഇലക്ഷൻ

പൊതുതിരഞ്ഞെടുപ്പ് പ്രതീതിയിൽ സഅദിയ സ്‌കൂൾ ഇലക്ഷൻ 
ദേളി: പൊതു തിരഞ്ഞെടുപ്പിന്റെ പ്രതീതി ഉയർത്തി സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ പോളിങ് സമാപിച്ചു. ഹെഡ്ബോയ് ഹെഡ്ഗേൾ അടക്കംschool election  സ്‌കൂൾ കൗൺസിലിലേക്കുള്ള ഇരുപത്തിരണ്ട് സെക്രട്ടറിമാർക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ് നടന്നത്. ഇലക്ഷൻ വിജ്ഞാപനം, വോട്ടർ സ്ലിപ് വിതരണം, നാമനിർദേശ പത്രിക സമർപ്പിക്കൽ, പിൻവലിക്കൽ, പത്രികകളുടെ സൂക്ഷ്മപരിശോധന, സ്ഥാനാർത്ഥികളുടെ ഇലക്ഷൻ ക്യാമ്പയിൻ, പ്രചാരണകൊട്ടിക്കലാശം മുതൽ സജ്ജമാക്കിയ പതിനാലു പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിങ് ഓഫീസർ, പോളിങ് ഓഫീസർ, സുരക്ഷാസംവിധാനം എന്നിവ കുട്ടികൾക്ക് ‘റിയൽ വേൾഡ് ഡെമോക്രസി’ പരിചയപ്പെടുത്തുന്നതായിരുന്നു. ഹെഡ് ബോയ് സ്ഥാനത്തേക്ക്  സഅദ് ആദം, അഹമ്മദ് സഈദ് എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഫാത്തിമത് സുഹ്‌റ, സർമീന എന്നീ വിദ്യാർത്ഥിനികൾ ഹെഡ്ഗേൾ സ്ഥാനത്തേക്കും മത്സരിച്ചു. ഓരോ വോട്ടർമാരും നേരിട്ട് തലവന് വോട്ട് ചെയ്യുന്ന ക്ലാസ്സിക്കൽ ജനാതിപത്യ രീതി ആയിരുന്നു സ്‌കൂൾ ഇലക്ഷന് വേണ്ടി അവലംബിച്ചത്‌. രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച പോളിങ് അനുവദിക്കപ്പെട്ട ഒന്നേമുക്കാൽ മണിക്കൂറിനകം തന്നെ എല്ലാ ബൂത്തുകളിലും സമാപിച്ചു. സ്കൂൾ ഐഡി കാർഡോ സ്കൂൾ ഡയറിയോ ആണ് തിരിച്ചറിയൽ കാർഡായി പരിഗണിക്കപ്പെട്ടത്. ഇതു രണ്ടുമില്ലാത്തവർക്ക് താൽകാലിക വോട്ടർ സ്ലിപ് അനുവദിച്ചു. പോളിങ്ങിന് ശേഷം പ്രിസൈഡിങ് ഓഫീസറുടെ നേതൃത്വത്തിൽ സീൽ ചെയ്ത ബാലറ്റ് പെട്ടികൾ ഇലക്ഷൻ കൺട്രോൾ റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്. ജൂൺ ഇരുപതിന്‌ വോട്ടെണ്ണൽ ആരംഭിക്കും. പ്രിൻസിപ്പൽ എംഎം കബീർ , വൈസ് പ്രിൻസിപ്പൽ ജാഫർ സി.എൻ , അബ്ദുൽ റഹ്മാൻ എരോൽ, ഉമ്മർ കുട്ടി ഇലക്ഷൻ നടപടികൾ നിയന്ത്രിച്ചു.
WP_20160618_18_14_46_Pro WP_20160618_11_34_12_Pro WP_20160618_11_29_30_Pro