സഅദിയ്യയില്‍ അയ്യൂബ്‌ഖാന്‍ സഅദിയെ അനുസ്‌മരിച്ചു

ദേളി: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ അയ്യൂബ്‌ഖാന്‍ സഅദിയ്യുടെ മൂന്നാം അനുസ്‌മരണ തഹ്‌ ലീല്‍ സംഗമം അബ്ദുല്‍ കരീം സഅദി ഏണിയാടിയുടെayyoobkhan sa-adi anusmaranam അദ്ധ്യക്ഷതയില്‍ എസ്‌.വൈ.എസ്‌. സംസ്ഥാന വൈസ്‌ പ്രസിഡണ്ട്‌ പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. എസ്‌.എസ്‌.എഫ്‌.ജില്ലാ ജനറല്‍ സെക്രട്ടറി സ്വലാഹുദ്ധീന്‍ അയ്യൂബി അനുസ്‌മരണ പ്രഭാഷണം നടത്തി. സയ്യിദ്‌ ഹിബതുല്ല അഹ്‌സനി
പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കി. ശറഫുദ്ധീന്‍ സഅദി പുളിയംപറമ്പ്‌, അഹ്‌ മദ്‌ സഅദി ചേരൂര്‍, നൗഫല്‍ സഅദി തൃക്കരിപ്പൂര്‍, റഷീദ്‌ സഅദി ആറ്റശ്ശേരി, മുഹമ്മദ്‌ മൗലവി നെക്രാജെ, ശമീര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്ല സഅദി ചിയ്യൂര്‍ സ്വാഗതവും പറഞ്ഞു.