സഅദിയ്യ ഓര്‍ഫന്‍ ഹോംകെയര്‍; പഠനോപകരണങ്ങള്‍ വിതരണം ചെയ്‌തു.

ദേളി: അനാഥകളായ ചെറിയ കുട്ടികളെ മാതാവിനോടൊപ്പം വീട്ടില്‍ വെച്ച്‌ സംരക്ഷിക്കുന്ന സഅദിയ്യ ഓര്‍ഫന്‍ ഹോംകെയര്‍ പദ്ധതിയില്‍പെട്ട കുട്ടികള്‍ക്ക്‌ aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaപഠനോപകരണങ്ങളും കുടയും സഅദിയ്യ ഓര്‍ഫനേജ്‌ കറസ്‌പോണ്ടന്റും, കമ്മിറ്റി വര്‍ക്കിംഗ്‌ സെക്രട്ടറിയുമായ മാണിക്കോത്ത്‌ എ.പി.അബ്ദുല്ല മുസ്ല്യാര്‍ വിതരണം ചെയ്‌തു. ചടങ്ങില്‍ സയ്യിദ്‌ ഹിബതുല്ല അഹ്‌സനി പ്രാര്‍ത്ഥന നടത്തി. എം.ടി.പി.അബ്ദുല്ല മൗലവി, അയ്യൂബ്‌ മൗലവി വയനാട്‌, അബ്ദല്ല ബംബ്രാണ, മുനവ്വിര്‍ മേല്‌പറമ്പ്‌, സവാദ്‌ നാട്ടക്കല്‍, സ്വലാഹുദ്ധീന്‍ സുള്ള്യ, ഹനീഫ്‌ ഇച്ചിലങ്കോട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓര്‍ഫനേജ്‌ മാനേജര്‍ എസ്‌.എ.അബ്ദുല്‍ ഹമീദ്‌ മൗലവി സ്വാഗതവും നന്ദിയും പറഞ്ഞു.