22-ാം തവണയും നൂറ്‌ മേനി; ചരിത്ര വിജയവുമായി സഅദിയ്യ

ദേളി: തുടര്‍ച്ചയായി 22-ാം തവണയും സി ബി എസ്‌ ഇ അഖിലേന്ത്യാ പത്താം ക്ലാസ്‌ പരീക്ഷയില്‍ നൂറ്‌ മേനി കൈവരിച്ച്‌ സഅദിയ്യ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍. പരീക്ഷ എഴുതിയ 124 വിദ്യാര്‍ത്ഥികളില്‍ 21 പേര്‌ മുഴുവന്‍ വിഷയങ്ങളിലും A+ ഗ്രേഡ്‌ കരസ്ഥമാക്കി.

വിജയികളെ സഅദിയ്യ പ്രസിഡണ്ട്‌ സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ ഖുറാ, എ.പി.അബ്ദല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌, സ്‌കൂള്‍ മാനേജര്‍ എം.എ.അബ്ദുല്‍ വഹാബ്‌, പ്രിന്‍സിപ്പാള്‍ എം.എം.കബീര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി തുടങ്ങിയവര്‍ അനുമോദിച്ചു.

cbse 100%