സഅദിയ്യ പ്രാര്‍ത്ഥന സമ്മേളനം സ്വാഗത സംഘമായി

ദേളി: റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥന സമ്മേളനത്തിന്‌ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കഴിഞ്ഞ ദിവസം സprarthana sammelanamഅദിയ്യയില്‍ വെച്ച്‌ നടന്ന യോഗത്തിലാണ്‌ 313 അംഗ സ്വാഗത സംഘ കമ്മിറ്റി നിലവില്‍ വന്നത്‌.
സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്‌ദല്‍ കണ്ണവം ( ചെയര്‍മാന്‍), അഹ്മദ്‌ മൗലവി കുണിയ, അബ്ദുല്‍ വഹാബ്‌ എം.എ, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, മുഹമ്മദ്‌ കുഞ്ഞി ഹാജി കണ്ണംകുളം (വൈസ്‌ ചെയര്‍മാന്‍), ശിഹാബുദ്ധീന്‍ പരപ്പ (ജന.കണ്‍വീനര്‍), ഇബ്‌റാഹിം സഅദി വിട്ടല്‍, ഇബ്രാഹിം സഅദി മുഗു, ഖലീല്‍ മാക്കോട്‌ ( ജോ.കണ്‍വീനര്‍), അബ്ദുല്‍ നാസര്‍ പള്ളങ്കോട്‌ (ട്രഷറര്‍). വിവിധ സബ്‌ കമ്മിറ്റി ഭാരവാഹികളായി. പ്രചരണം അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി (ചെയര്‍മാന്‍) ചിയ്യൂര്‍ അബ്ദുല്ല സഅദി (കണ്‍വീനര്‍), ഫുഡ്‌ അബ്ദുല്ല ഹാജി കളനാട്‌ (ചെയര്‍മാന്‍) അബ്ദുല്‍ കരീം സഅദി ഏണിയാടി (കണ്‍വീനര്‍), വളണ്ടിയര്‍ സ്വലാഹുദ്ധീന്‍ അയ്യൂബി(ചെയര്‍മാന്‍) അസ്‌ലം ആലംപാടി (കണ്‍വീനര്‍) തുടങ്ങിയവരെ തിരഞ്ഞെടുത്തു.
സയ്യിദ്‌ മുത്തുക്കോയ തങ്ങളുടെ അദ്ധ്യക്ഷതിയില്‍ കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌ യോഗം ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌, ബി.കെ.അഹ്‌മദ്‌ മുസ്ലിയാര്‍ കുണിയ, എം.എ.അബ്ദുല്‍ വഹാബ്‌, അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി, അബ്ദുല്ല സഅദി ചിയ്യൂര്‍, എസ്‌.എ.അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇബ്രാഹിം സഅദി വിട്ടല്‍, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍ ഖാദര്‍ ഹാജി ചട്ടഞ്ചാല്‍, അബ്ദുല്‍ റസാഖ്‌ സഅദി, മുഹമ്മദ്‌ നെക്രാജെ, അഹ്‌മദ്‌ ഫാസില്‍ സഅദി, റഷീദ്‌ സഅദി ആറ്റശ്ശേരി, ഉസ്‌മാന്‍ സഅദി കോട്ടപ്പുറം, അബ്ദുല്‍ സത്താര്‍ സി.എം, സി.പി.അബ്‌ദുല്ല ഹാജി, മുഹമ്മദ്‌ ഹാജി കണ്ണംകുളം, അബ്ദുല്‍ റഹ്‌മാന്‍ കല്ലായി,സുലൈമാന്‍ വയനാട്‌,അയ്യൂബ്‌ കുണിയ, സുബൈര്‍ എയ്യള, കബീര്‍ കുണിയ തുടങ്ങിയവര്‍ സംബന്ധിച്ചു. വിവിധ സംഘടനാ സ്ഥാപന മേധാവികളെ പ്രവര്‍ത്തന സമിതി അംഗങ്ങളായി തിരഞ്ഞെടുത്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.