എം.ഡി.എസ്‌.എയ്‌ക്ക്‌ പുതിയ ഭാരവാഹികള്‍

ദേളി: സഅദിയ്യ ദഅ്‌വാ കോളേജ്‌ വിദ്യാര്‍ത്ഥി സംഘടന മന്‍ശഉദ്ദുആത്ത്‌ സ്റ്റുഡന്റസ്‌ അസോസിയേഷന്‍ (എം.ഡി.എസ്‌.എ.) 2016-17 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി സ്വാദിഖ്‌ എരുമാട്‌ (പ്രസിഡണ്ട്‌), ഹാഫിള്‌mdsa new comittee da-awa അബ്ദുസ്സലാം ബംബ്രാണ, മുഹ്യദ്ധീന്‍ ഹൊണ്ണാവറ (വൈ.പ്രസിഡണ്ട്‌), അബ്ദുറഹ്‌ മാന്‍ ആരിക്കാടി (ജന.സെക്രട്ടറി), മിഖ്‌ദാദ്‌ കണ്ണൂര്‍, അബ്ദുല്ല കുമ്പള (ജോ.സെക്രട്ടറി), സുഹൈല്‍ മലപ്പുറം (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
സബ്‌കമ്മിറ്റി മെമ്പര്‍മാരായി ഉനൈസ്‌ കര്‍ണൂര്‍ (വിസ്‌ഡം), മിസഹബ്‌ (ലൈബ്രറി), ശഫീഖ്‌ ദേലംപാടി (ദഅ്‌വാ കൗണ്‍സില്‍), മസ്‌ദൂഖ്‌ കുമ്പള (അലിഫ്‌), സര്‍ഫ്രാസ്‌ (റീഡിംഗ്‌ ഹബ്ബ്‌), സ്വഫ്‌ വാന്‍ അരിയില്‍ (മെഡിക്കല്‍), സവാദ്‌ കുഞ്ചത്തൂര്‍ (ഗാര്‍ഡനിംഗ്‌), സുഹൈല്‍ മൈലാട്ടി (സാനിറ്റേഷന്‍), ഹാഫിള്‌ സിദ്ധീഖ്‌ നാട്ടക്കല്ല്‌ (സ്റ്റേഷനറി), അജ്‌മല്‍ (ഐ.ടി.ക്ലബ്ബ്‌) എന്നിവരെയും തെരെഞ്ഞെടുത്തു.
യോഗം ദഅ്‌വാ കോളേജ്‌ പ്രിന്‍സിപ്പാള്‍ അബ്ദുറസാഖ്‌ സഅദിയുടെ അദ്ധ്യക്ഷതയില്‍ ഇസ്‌മാഈല്‍ അഹ്‌സനി പുളുഞ്ഞാല്‍ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്‌ സജീര്‍ ബുഖാരി വിഷയാവതരണം നടത്തി. സലീം സഅദി സംബന്ധിച്ചു.
ഹാഫിള്‌ നദീര്‍ അഹമ്മദ്‌ സ്വാഗതവും അബ്ദുല്‍റഹ്‌മാന്‍ ആരിക്കാടി നന്ദിയും പറഞ്ഞു.