ഉര്‍ദു ലേണിങ്‌ കോഴ്‌സിന്‌ തുടക്കമായി

ദേളി: സഅദിയ്യ സ്‌മാര്‍ട്ടിന്റെ കീഴിലായി വര്‍ഷന്തോറും നടത്തി വരാരുള്ള ഉര്‍ദു ലേurdu learning inagurationണിങ്‌ കോഴ്‌സ്‌ ആരംഭിച്ചു. എം.എ.ഉസ്‌താദിന്റെ മഖാം സിയാറത്തോടു കൂടെ ആരംഭിച്ച ഉദ്‌ഘാടന സെഷന്‍ അഷ്‌ഫാഖ്‌ മിസ്‌ബാഹിയുടെ അദ്ധ്യക്ഷതയില്‍ കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന്‌ സ്വലാഹുദ്ധീന്‍ അയ്യൂബി, സജീര്‍ ബുഖാരി, ഇസ്‌മാഈല്‍ അഹ്‌സനി, ബശീര്‍ നദ്‌വി കൊട്ടില തുടങ്ങിയവര്‍ ആശംസാ പ്രസംഗം നടത്തി. പത്ത്‌ ദിവസങ്ങളിലായി നടക്കുന്ന കോഴ്‌സിന്‌ അബ്ദുല്‍ ലത്വീഫ്‌ സഅദി കൊട്ടില നേതൃത്വം നല്‍കും. മെയ്‌ 17ന്‌ തുടങ്ങിയ കോഴ്‌സ്‌ 26ന്‌ സമാപിക്കും.