സൗജന്യ ദന്തരോഗ നിര്‍ണ്ണയ ക്യാമ്പ്‌ നടത്തി

ദേളി: ശിഫാ സഅദിയ്യ ഹോസ്പിറ്റലിലെ ദന്തരോഗ വിഭാഗത്തിന്റെ നേതൃത്വത്തില്‍ 18/05/2016 ബുധനാഴ്ച ശിഫാ സഅദിയ്യ ഹോസ്പിറ്റലില്‍ വെച്ച് സൗജന്യ ദന്തരോഗ നിര്‍ണയ ക്യാമ്പ് നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സൗജന്യ പരിശോധന, സൗജന്യ മരുന്നുവിതരണം എന്നിവക്കു പുറമെ റൂട്ട്കനാല്‍ ട്രീറ്റ്‌മെന്റ്, സ്‌കെയിലിംഗ്, മറ്റു ദന്തരോഗങ്ങള്‍ മുതലായ തുടര്‍ ചികിത്സകള്‍ സൗജന്യ നിരക്കില്‍ നല്‍കുകയും ചെയ്തു. ഡോ. ഇശിത മൊയ്തീന്‍ BDS, MDS ( Radiologist), ഡോ. അഥിയ സായൂജ് BDS, ഡോ. അബൂബക്കര്‍ എം.എ, ഡോ. മൊയ്തീന്‍ കുഞ്ഞി ഐ.കെ എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്കി.shifa sa-adiya