വേനല്‍ ചൂടിലും കൊയ്‌ത്തിന്‍ മധുരവുമായി സഅദിയ്യ ദഅ്‌വാ വിദ്യാര്‍ത്ഥികള്‍

ദേളി:കനത്ത വേനലിലും ഒഴിവ്‌ സ്ഥലങ്ങള്‍ പച്ചപ്പുകളാല്‍ സമൃദ്ധമാക്കി agricultureസംരക്ഷിക്കാന്‍ സഅദിയ്യ ദഅ്‌വാ കോളേജ്‌ വിദ്യാര്‍ത്ഥി സംഘടനയായ എം ഡി എസ്‌ എ യുടെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ദഅ്‌വ +2 വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന �പ്ലാന്റ്‌ എ ട്രീ� പ്രോഗ്രാമിലൂടെ കൃഷിയില്‍ വന്‍ വിളവ്‌. ചീര,കയ്‌പ,പച്ചമുളക്‌,വാഴ തുടങ്ങി ധാരാളം ഇനങ്ങള്‍ കൃഷിയില്‍ ഉള്‍ക്കൊള്ളുന്നു.വേനല്‍ തീക്ഷ്‌ണതയും ജല ദൗര്‍ലഭ്യവും തരണം ചെയ്‌ത്‌ ലഭിച്ച കയ്‌പ്പകള്‍ക്ക്‌ വിദ്യാര്‍ത്ഥികളുടെ ആനന്ദ മധുരമായിരുന്നു. കഴിഞ്ഞ ദിവസം സഅദിയ്യ ദഅ്‌വ കോളേജ്‌ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റസാഖ്‌ സഅദി വിളവെടുത്ത്‌ പ്രോഗ്രാം ഉദ്‌ഘാടനം ചെയ്‌തു. അമ്പതോളം കയ്‌പ്പകളാണ്‌ അന്നേദിവസം മാത്രം പറിച്ചെടുത്തത്‌. ഹാഷിം അഹ്‌സനിയുടെയും മറ്റു ഉസ്‌താദ്‌മാരുടെയും പ്രചോദനവും വൈകുന്നേര സമയങ്ങളിലെ ഒഴിവുകള്‍ ഫലവത്തായി ഉപയോഗിച്ചതുമാണ്‌ ഈ ഉദ്യമം വന്‍ വിജയമാകാന്‍ കാരണമെന്നും കൃഷിക്ക്‌ മേല്‍നോട്ടം വഹിക്കുന്ന യാസിര്‍ മണിയംപാറ,ഹാമിദ്‌ അലി, അശ്‌ഫാഖ്‌ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടു.കൃഷിയെ പൂര്‍ണ്ണോപരി വ്യാപിപ്പിക്കാനും ജല സമൃദ്ദിക്കും വേണ്ടി മഴക്കാലം വരാന്‍ കാത്തിരിക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.