സയ്യിദ്‌ ത്വാഹിറുല്‍ അഹ്‌ദല്‍ തങ്ങള്‍ പത്താം ഉറൂസും കേരള മുസ്‌ലിം ജമാഅത്ത്‌ സ്വീകരണ സമ്മേളനവും വിജയിപ്പിക്കുക -സഅദിയ്യ

കാസര്‍കോട്‌: ഇന്ന്‌ കണ്ണൂരില്‍ നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത്‌ emblamസാരഥികള്‍ക്കുള്ള സ്വീകരണ സമ്മേളനവും മെയ്‌ 13,14 തിയതികളില്‍ നടക്കുന്ന സയ്യിദ്‌ ത്വാഹിറുല്‍ അഹ്‌ദല്‍ തങ്ങള്‍ പത്താംഉറൂസ്‌ മുബാറക്കും വിജയിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കൂറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സഅദിയ്യ വാര്‍ഷിക ജനറല്‍ബോഡി യോഗം ആഹ്വാനം ചെയ്‌തു.
കേരള മുസ്‌ലിം ജമാഅത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്‌ഘാടനം ചെയ്‌തു. എ പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ ആമുഖപ്രസംഗം നടത്തി. ഹാജി സി അബ്‌ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്‌ദുല്ല മുസ്‌ലിയാര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ്‌ ഏഷ്യ, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, അലിക്കുഞ്ഞി ദാരിമി, ടി സി മുഹമ്മദ്‌കുഞ്ഞി ഹാജി, മുക്രി ഇബ്‌റാഹിം ഹാജി, ശാഫി ഹാജി കീഴൂര്‍, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, എം എ അബ്‌ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, അബ്‌ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഇബ്‌റാഹിം ദാരിമി ഗുണാജെ, ഹാജി അബ്‌ദുല്ല ഹുസൈന്‍ കടവത്ത്‌, അബ്‌ദുര്‍റഹ്‌മാന്‍ അഹ്‌സനി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി വാര്‍ഷിക റിപ്പോര്‍ട്ടും എം അബ്‌ദുര്‍റഹ്‌മാന്‍ വരവ്‌ ചെലവ്‌ കണക്കും അവതരിപ്പിച്ചു. സെക്രട്ടറി കെ പി ഹുസൈന്‍ സഅദി സ്വാഗതം പറഞ്ഞു.