സഅദിയ്യയുടെ തണലില്‍ രണ്ട്‌ അനാഥകള്‍ക്ക്‌ കൂടി മംഗല്യ സൗഭാഗ്യം


ദേളി: വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത്‌ മാതൃക സൃഷ്ടിച്ചു മുന്നേറുന്ന ജാമിഅ സഅദിയ്യ അറബിയ്യയില്‍ രണ്ട്‌ അനാഥ ബാലികക്ക്‌ കൂടി മംഗല്യ ഭാഗ്യം ലഭിച്ചു. 5 വര്‍ഷത്തോളമായി സഅദിയ്യ വനിതാ യതീംഖാനയില്‍ പഠിച്ചുകൊണ്ടിരുന്ന മര്‍ഹൂം മുഹമ്മദ്‌ ഇസ്‌മാഈലിന്റെ മകള്‍ സംറീനയും മുഹമ്മദിന്റെ മകള്‍ നൈമുന്നിസയുമാണ്‌ വിവാഹ ജീവിതത്തിലേക്ക്‌ കാലെടുത്ത്‌ വെച്ചത്‌. കുടകിലെ നിസാമുദ്ധീനും പെരിയടുക്കയിലെ അന്‍സാറുമാണ്‌ വരന്‍മാര്‍.
IMG-20160428-WA0100 15 വര്‍ഷം പിന്നിടുന്ന സഅദിയ്യ വനിതാ യതീംഖാനയില്‍ കഴിഞ്ഞ 5 വര്‍ഷത്തോളമായി പഠിച്ചു വരുന്ന സംറീനയും നൈമുന്നിസയും ഇപ്പോള്‍ സഅദിയ്യ വനിതാ കോളേജില്‍ അഫ്‌സലുല്‍ ഉലമാ ബി.എയ്‌ക്ക്‌ പഠിച്ചുകൊണ്ടിരിക്കെയാണ്‌ ഇവര്‍ക്ക്‌ വിവാഹ സൗഭാഗ്യമുണ്ടായത്‌. സഅദിയ്യയുടെ തണലില്‍ ഇതോടെ 35 പെണ്‍ കുട്ടികള്‍ക്ക്‌ മംഗല്യ സൗഭാഗ്യം ഉണ്ടായി.
സഅദിയ്യ മസ്‌ജിദ്‌ യൂസുഫ്‌ നസ്‌റുല്ലയില്‍ നൂറ്‌ കണക്കിന്‌ പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാന്നിധ്യത്തില്‍ ധന്യമായ നിക്കാഹ്‌ സദസ്സിന്‌ സയ്യിദ്‌ ഇസ്‌മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍ കാര്‍മികത്വം വഹിച്ചു. എ.പി.അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌, കെ.കെ.ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, ഉബൈദുല്ലാഹി സഅദി നദ്‌വി, അബ്‌ുല്‍ ലത്വീഫ്‌ സഅദി കൊട്ടില, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ വഹാബ്‌ എം.എ., ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ റഹ്മാന്‍ ഹാജി മുല്ലച്ചേരി, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റസാഖ്‌ സഅദി, ഹാഫിള്‌ അഹ്മദ്‌ സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഇബ്രാഹിം സഅദി മുഗു, നൂര്‍ മുഹമ്മദ്‌ ഖത്തര്‍, മുല്ലച്ചേരി അബ്‌ദുല്‍ ഖാദര്‍ ഹാജി, സത്താര്‍ ഹാജി ചെമ്പരിക്ക, ഡി.കെ.ഖാദര്‍, ചിത്താരി അബ്ദുല്ല ഹാജി, സുബൈര്‍ എയ്യള തുടങ്ങിയവര്‍ സംബന്ധിച്ചു.
സഅദിയ്യ യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുന്നതിനും ഉത്സാഹിക്കുന്നത്‌ പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്‌.

?

?

?