സഅദിയ്യ ഓര്‍ഫനേജ്‌ ഫെസ്‌റ്റ്‌’16 : 51 അംഗ സ്വാഗത സംഘമായി

ദേളി: സഅദിയ്യ യതീംഖാനാ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക കലാ വിരുന്നായ ഓorphanageര്‍ഫനേജ്‌ ഫെസ്റ്റ്‌ മെയ്‌ 3,4 (ചൊവ്വ, ബുധന്‍) തീയ്യതികളില്‍ യതീംഖാനാ ഓഡിറ്റോറിയത്തില്‍ അതിവിപുലമായി നടത്തപ്പെടുകയാണ്‌. അതിന്റെ സുഗമമായ നടത്തിപ്പിന്‌ 51 അംഗ സ്വാഗത സംഘം രൂപീകൃതമായി. രൂപീകൃത കണ്‍വെന്‍ഷന്‍ എസ്‌.എ അബ്ദുല്‍ ഹമീദ്‌ മൗലവിയുടെ അദ്ധ്യക്ഷതയില്‍ ഒസാസോ പ്രസിഡന്റ്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ഹിബതുല്ല അഹ്‌സനി വിശയാവതരണം നടത്തി. എം.ടി.പി അബ്ദുല്ല മൗലവി, ഇജാസ്‌ നൂറാനി, അയ്യൂബ്‌ മൗലവി, ഉമര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ (ചെയര്‍മാന്‍) സയ്യിദ്‌ ഹിബതുല്ല അഹ്‌സനി, എസ്‌.എ അബ്ദുല്‍ ഹമീദ്‌ മൗലവി, എം.ടി.പി അബ്ദുല്ല മൗലവി (വൈ. ചൈ.) ഇബ്രാഹീം സാബിത്ത്‌ ബോവിക്കാനം (ജനറല്‍ കണ്‍വീനര്‍) സാബിത്ത്‌ തളിപ്പറമ്പ, സ്വലാഹുദ്ധീന്‍ എലിമല, മുഹമ്മദ്‌ അജ്‌മല്‍ (ജോ. കണ്‍.) ഉമര്‍ മൗലവി ആലക്കോട്‌ (ട്രഷറര്‍) ശിഹാബുദ്ധീന്‍ പരപ്പ (കോ-ഓഡിനേറ്റര്‍) ഡോ: അബൂബക്കര്‍ മുട്ടത്തൊടി (ചെയര്‍മാന്‍ ഫിനാന്‍സ്‌ സമിതി) സവാദ്‌ പി.എം (കണ്‍.) ഇജാസ്‌ നൂറാനി (പ്രോഗ്രാം സമിതി ചെയര്‍മാന്‍) തൗസീഫ്‌ എ.പി (കണ്‍.) അയ്യൂബ്‌ മൗലവി വയനാട്‌ (ചെയര്‍മാന്‍ സ്റ്റേജ്‌, ലൈറ്റ്‌ & സൗണ്ട്‌സ്‌ സമിതി) ഹനീഫ ഇച്ചിലങ്കോട്‌ (കണ്‍.) എം.ടി.പി. അബ്ദുല്ല മൗലവി (ചെയര്‍മാന്‍ ഫുഡ്‌ സമിതി) ശമീര്‍ പി (കണ്‍.) സിദ്ധീഖ്‌ പാവൂര്‍ (ചെയര്‍മാന്‍ റിസപ്‌ഷന്‍ സമിതി) താജുദ്ധീന്‍ പള്ളങ്കോട്‌ (കണ്‍.) ഇര്‍ഷാദ്‌ മഞ്ഞംപാറ, ജാബിര്‍ ആദൂര്‍, അഷ്‌റഫ്‌ പച്ചമ്പളം, അഷ്‌റഫ്‌ ബോവിക്കാനം (എക്‌സിക്യൂട്ടീവ്‌ മെമ്പേര്‍സ്‌) തുടങ്ങിയ 51 അംഗ സ്വാഗത സംഘം കമ്മിറ്റിയെ തെരെഞ്ഞെടുത്തു.