സഅദിയ്യയില്‍ ജലാലിയ്യ ദിക്‌ര്‍ ഹല്‍ഖ ഇന്ന്‌

ദേളി: ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്‌ര്‍ ഹല്‍ഖ ഇന്ന്‌ (2016 ഏപ്രില്‍ 10 ഞായറാഴ്‌ച്ച) വൈകുന്നേരം സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം 5 മണിക്ക്‌ മരണപ്പെട്ടവര്‍ക്കുള്ള പ്രത്യേക പ്രാര്‍ഥന എ.പി. അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ നേതൃത്വം നല്‍കും. 7 മണിക്ക്‌ നൂറുല്‍ ഉലമാ എം.എ ഉസ്‌താദ്‌ മഖ്‌ബറ സിയാറത്ത്‌. 7.30 ന്‌ നടക്കുന്ന ജലാലിയ്യ ദിഖ്‌ര്‍ ഹല്‍ഖയ്‌ക്ക്‌ സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, , ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, സ്വാലിഹ്‌ സഅദി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്‌ത്രീകള്‍ക്കുള്ള കുടുംബ ക്ലാസ്‌ ഉണ്ടായിരിക്കും.