വിദ്യാഭാസ പുരോഗതിക്ക്‌ രക്ഷിതാവിന്റെ പങ്ക്‌ നിസ്‌തുല്യം-കുമ്പോള്‍ തങ്ങള്‍

ദേളി അദ്ധ്യാപകരുംവിദ്യാര്‍ത്ഥികളും ഒന്നിച്ചുള്ള സഹ വര്‍ത്തനത്തിലൂടെ മാത്രമേ വിദ്യാഭാസം പൂര്‍ണ്ണത കൈവരിക്കാന്‍ സാധിക്കൂവെന്ന്‌ സഅദിയ്യ പ്രസിഡണ്ട്‌ കെ.എസ്‌ആറ്റക്കോയ തങ്ങള്‍ പറഞ്ഞു. സഅദിയ്യ ഹൈസ്‌കൂള്‍ബ്ലോഗ്‌ ഉല്‍ഘാടന വാര്‍ഷിക ദിനാഘോഷ പരിപാടി ഉല്‍ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം.
ചടങ്ങില്‍ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ ജേതാവായ മുഹമ്മദ്‌ സിയാദിന്‌ ഉപഹാരം നല്‍കി അനുമോദിച്ചു. എം.എ അബ്ദൂല്‍ വഹാബിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സയ്യിദ്‌ ഹിബത്തുള്ള അഹ്‌സനി, അഹ്മദ്‌ ഫാസില്‍ സഅദി, മൊയ്‌തു സഅദി, അഹ്മദ്‌ സഅദി , ശമീര്‍ സഅദി എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ഹെഡ്‌മാസ്റ്റര്‍ ഉസ്‌മാന്‍ സഅദി സ്വാഗതവും നാഗേഷ്‌ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
20160316214641