സഅദിയ്യയില്‍ ജലാലിയ്യ ദിക്‌ര്‍ ഹല്‍ഖ ഇന്ന്‌

ദേളി: ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്‌ര്‍ ഹല്‍ഖ ഇന്ന്‌ (20169 മാര്‍ച്ച്‌ 13 ഞായറാഴ്‌ച്ച) വൈകുന്നേരം സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം 7 മണിക്ക്‌ നൂറുല്‍ ഉലമാ എം.എ ഉസ്‌താദ്‌ മഖ്‌ബറ സിയാറത്ത്‌. 7.30 ന്‌ നടക്കുന്ന ജലാലിയ്യ ദിഖ്‌ര്‍ ഹല്‍ഖയ്‌ക്ക്‌ സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബേക്കല്‍ ഇബ്രാഹിം മുസ്‌്‌ലിയാര്‍, സ്വാലിഹ്‌ സഅദി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ്‌ ഇസ്‌മായില്‍ ഹാദി തങ്ങള്‍, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്‌, കെ.കെ. ഹുസൈന്‍ ബാഖവി, അബ്‌ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളംങ്കോട്‌ അബ്‌്‌ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, , ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, കൊല്ലമ്പാടി അബ്‌്‌ദുല്‍ ഖാദിര്‍ സഅദി, അബ്‌്‌ദുല്‍ കരീം സഅദി ഏണിയാടി, സി.കെ. അബ്‌്‌ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, എസ്‌.എ അബ്‌്‌ദുല്‍ ഹമീദ്‌ മൗലവി ആലമ്പാടി, ഇബ്രാഹിം സഅദി വിട്ടല്‍, അബ്ദുല്‍ റസ്സാഖ്‌ സഅദി, ഹാഫിള്‌ അഹ്‌മദ്‌ സഅദി ചേരൂര്‍, ഫാസില്‍ സഅദി മലപ്പുറം ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്‌, അബ്ദുല്‍ ലത്ത്വീഫ്‌ സഅദി കൊട്ടില സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്‌ത്രീകള്‍ക്കുള്ള കുടുംബ ക്ലാസ്‌ ഉണ്ടായിരിക്കും, ഹുസൈന്‍ സഅദി കെ.സി റോഡ്‌ നേതൃത്വം നല്‍കും.
FT