സഅദിയ്യയില്‍ വമ്പിച്ച രിഫാഈ അനുസ്‌മരണവും, മൗലീദ്‌ സദസ്സും നടന്നു.

ദേളി: www.saadiya.org (03-03-2016) എസ്‌.വൈ.എസ്‌ സഅദാബാദ്‌ യൂണിറ്റിന്റെ കീഴില്‍ സഅദിയ്യ യൂസുഫ്‌ നസ്‌റുള്ള മസ്‌ജിദില്‍ വമ്പിച്ച രിഫാഇ അനുസ്‌മരണവും മൗലിദ്‌ സദസ്സും നടന്നു. സ്വാലിഹ്‌ സഅദി തളിപ്പറമ്പ പരിപാടിക്ക്‌ നേതൃത്വം നല്‍കി. സാന്ത്വന പ്രവര്‍ത്തനങ്ങളില്‍ മികവുറ്റ മാതൃകയാണ്‌ രിഫാഇ ശൈഖ്‌, ഇന്നത്തെ ലോകത്ത്‌ രിഫാഇ ശൈഖിന്റെ അനുഗമ്പ സേന്ദശം വളരെ ശക്തമാണെന്നും, മാനവേതര ജീവികളോട്‌ പോലും കാരുണ്യം കാണിച്ച നേതാവാണ്‌ രിഫാഇ ശൈഖെന്നും, അനുസ്‌മരണ പ്രഭാഷണത്തില്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി പറഞ്ഞു. പരിപാടിയില്‍ ഇസ്‌മായില്‍ ഹാദി തങ്ങള്‍ പാനൂര്‍, മാണിക്കോത്ത്‌ അബ്ദുള്ള മുസ്‌ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, കെ.കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി,ഉബൈദുള്ളാഹി സഅദി, അബ്ദുല്‍ലത്തീഫ്‌ സഅദി കൊട്ടില, ഇബ്രാഹിം സഅദി വിട്ടല്‍, ഇസ്‌മായില്‍ സഅദി പാറപ്പള്ളി,അബ്ദുല്‍ റസ്സാഖ്‌ സഅദി, സജീര്‍ ബുഖാരി മറ്റു സ്ഥാപനങ്ങളിലെ ഉസ്‌താദുമാര്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.