സര്‍ക്കാര്‍ സ്ഥാപനത്തില്‍ താക്കോല്‍ സ്ഥാനത്തേക്ക് ജില്ലക്കാര്‍ ഉയര്‍ന്ന് വരണം: പി എസ് മുഹമ്മദ് സഗീര്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താക്കോല്‍ സ്ഥാനത്തേക്ക് ജില്ലക്കാര്‍ ഉയര്‍ന്ന് വരണം: പി എസ് മുഹമ്മദ് സഗീര്‍

ദേളി:  ജില്ലയുടെ പിന്നോക്കാവസ്ഥ മാറ്റാന്‍ സര്‍ക്കാര്‍ സ്ഥാപനത്തില്‍ താക്കോല്‍ സ്ഥാനത്തില്‍ ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന് വരണമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ പറഞ്ഞു. സഅദിയ്യയില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് അവാര്‍ഡ് ദാനം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദ്യോഗസ്ഥ ക്ഷാമം ജില്ലയുടെ പിന്നോക്കാവസ്ഥക്ക് ഒരു കാരണമാണ്. 80 ശതമാനം സ്ഥാനത്തിലും മറ്റു ജീവനക്കാരാണുള്ളത്. വിദേശത്തും മറ്റുമായി തൊഴില്‍ ധാരാളമായി ലഭിച്ചതിനാല്‍ വിദ്യാഭ്യാസം വേണമെന്ന ചിന്ത പൊതുവെ കുറവായിരുന്നു. ഇപ്പോള്‍ ആ അവസ്ഥക്ക് മാറ്റം കണ്ടു വരുന്നുണ്ട്.

സഅദിയ്യ പോലുള്ള സ്ഥാപനങ്ങള്‍ സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് മാറ്റം വരുത്താന്‍ സഹായകമായിട്ടുണ്ട്. ജില്ലയിലെ വിദ്യാഭ്യാസ ഭാവി സുഭദ്രമാണെന്ന് തെളിയിക്കുകയാണ് സഅദിയ്യ പോലുള്ള സ്ഥാപനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.