പ്രഥമ നൂറുല്‍ ഉലമാ അവാര്‍ഡ്‌ എ.കെ ഉസ്‌താദിന്‌

ദേളി: സഅദി പണ്ഡിതസഭ (മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ )ഏര്‍പ്പെടുത്തിയ നൂറുല്‍ ഉലമാ അവാര്‍ഡ്‌ പ്രമുഖ പണ്ഡിതനും സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യാക്ഷനുമായ നിബ്രാസുല്‍ ഉലമാ എ കെ അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ക്ക്‌ 111111 (ഒരു ലക്ഷത്തി പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന്‌ ) രൂപയും പ്രശസ്‌തി ഫലകവും അടങ്ങുന്ന അവാര്‍ഡ്‌ ഇന്ന്‌ നടക്കുന്ന സഅദിയ്യ 46 ാം വാര്‍ഷിക സA K ABDUL RAHMAN MUSLIYARമാപന സമ്മേളനത്തില്‍ സമ്മാനിക്കും.
ജാമിഅസഅദിയ്യ പ്രിന്‍സിപ്പളായ എ കെ ഉസ്‌താദ്‌ കോഴിക്കോട്‌ ഫറോഖ്‌ സ്വദേശിയാണ്‌.ജാമിഅ നൂരിയ്യ യില്‍ നിന്നും 1968 ല്‍ ബിരുദം വാങ്ങി പുറത്തിറങ്ങിയ അദ്ധേഹം ഒളവട്ടൂര്‍,പൂത്തുപാടം,കടമേരി റഹ്മാനിയ്യ,രാമനാട്ടുകര ചെന്‍മല പള്ളി ,തിരൂരങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെ സേവനങ്ങള്‍ക്ക്‌ ശേഷം 1985 സഅദിയ്യ യില്‍ മുദരിസായെത്തി.മര്‍ഹൂം പി എ അബ്ദുല്ല മുസ്ലിയാരുടെ വിയോഗാനന്തരം പ്രിന്‍സിപ്പലായും സേവനം ചെയ്‌തു കൊണ്ടിരിക്കുന്നു.
ദര്‍സീ പ്രവര്‍ത്തന രംഗത്ത്‌ അമ്പതാണ്ട്‌ പൂര്‍ത്തിയാക്കുന്ന ഉസ്‌താദ്‌ ആയിരക്കണക്കിന്‌ മഹാ പണ്ഡിതരുടെ ഗുരു വര്യരാണ്‌.വിവിധ വിജ്ഞാനീയങ്ങളില്‍ നിസ്‌തുലമായ അവഗാഹം നേടിയ ഉസ്‌താദ്‌ ഗോള ശാസ്‌ത്രത്തില്‍ പ്രത്യേകം ശോഭിച്ചിട്ടുണ്ട്‌ .ജാമിഅത്തുല്‍ ഹിന്ദ്‌ സിലബസ്‌ അംഗീകൃത ഗ്രന്ഥമായ അല്‍ മദ്‌ഖല്‍ ഫീ ഇല്‍മില്‍ ഫലഖ്‌,ഇഥ്‌ലാലാത്തുന്‍ അലാ ഇല്‍മില്‍ ഫലഖ്‌ തുടങ്ങിയ ഗ്രന്ഥങ്ങള്‍ ഈ മേഖലയിലെ ശൈഖുനയുടെ സംഭാവനകളില്‍ പ്രധാനമാണ്‌ .അറബി ഭാഷാ രംഗത്തെ സേവനം പരിഗണിച്ച്‌ മലപ്പുറം മഅ്‌ദിന്‍ അഹ്മദുല്‍ ബുഖാരി അവാര്‍ഡ്‌ നല്‍കി ഉസ്‌താദിനെ ആദരിച്ചിരുന്നു .ചരിത്ര പഠന രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ഉസ്‌താദ്‌ പുതിയ കാല പണ്ഡിതര്‍ക്ക്‌ വലിയ മാതൃകയാണ്‌ .
ദര്‍സ്‌ മറ്റ്‌ സാമൂഹ്യ സേവനങ്ങള്‍ എന്നിവയില്‍ ശ്രദ്ധേയമായവര്‍ക്കാണ്‌ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ അവാര്‍ഡ്‌ നല്‍കുന്നത്‌