താജുല്‍ ഉലമ-നൂറുല്‍ ഉലമ സ്‌മൃതിയില്‍ സഅദാബാദ്‌ : സഅദിയ്യ നാല്‍പത്തിയാറാം വാര്‍ഷികത്തിന്‌ ആത്മീയ സംഗമത്തോടെ പ്രൗഢ തുടക്കം

ulgadanam2
ഇന്നലെ രാവിലെ മുതല്‍ മുമ്പേ നടന്ന മഹാ മനീഷികളുടെ മഖ്‌ബറകളില്‍ കൂട്ട സിയാറത്ത്‌ നടന്നു. എട്ടിക്കുളം താജുല്‍ ഉലമ മഖാം സയ്യിദ്‌ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി കൊയിലാണ്ടി . പൊസോട്ട്‌ സയ്യിദ്‌ ഉമറുല്‍ ഫാറൂഖ്‌ അല്‍ബുഖാരി മഖാം സയ്യിദ്‌ അത്വാവുള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ്‌ ത്വാഹിര്‍ തങ്ങള്‍ മഖാം സയ്യിദ്‌ പി.എസ്‌ ആറ്റ്‌റക്കോയ തങ്ങള്‍ ബാഹസന്‍, തളങ്കര മാലിക്‌ദീനാര്‍ മഖാം സയ്യിദ്‌ ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങളും സഈദ്‌ മുസ്‌ലിയാര്‍ മഖാം സിയാറത്തന്‌ സയ്യിദ്‌ ഇസ്‌ഈല്‍ ഹാദി തങ്ങള്‍ പാനുര്‍, നൂറുല്‍ ഉലമ – കല്ലട്ര അബ്‌ദുല്‍ ഖാദിര്‍ ഹാജി മഖബ്‌റ ളിയാഹുല്‍ മുസ്‌തഫ സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂലും നേതൃത്വം നല്‍കി.
ഉഡുപ്പി സംയുക്ത ജമാഅത്ത്‌ ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കര്‍ണാടക മൈനോറിറ്റി ഡവലപ്‌മെന്റ്‌ കോര്‍പറേഷന്‍ ചെയര്‍മാന്‍ സയ്യിദ്‌ മശ്‌ഹൂദ്‌ ഫൗജ്‌ദാര്‍ ഉദ്‌ഘാടനം ചെയ്‌തു. ഡോക്യുമെന്ററി, ബ്രൗഷര്‍, സുവനീര്‍, പുസ്‌തകം, സപ്ലിമെന്റ്‌ എന്നിവയുടെ പ്രകാശനം പി കരുണാകരന്‍ എം പി , ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബശീര്‍, മെമ്പര്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ഡോ എന്‍ എ മുഹമ്മദ്‌, മാഹിന്‍ ഹാജി കല്ലട്ര, എന്നിവര്‍ നിര്‍വഹിച്ചു. ടി. സി മുഹമ്മദ്‌ കുഞ്ഞി ഹാജി, അപ്‌സര ഹനീഫ്‌ ഹാജി, പി ബി അഹ്‌മദ്‌ ഹാജി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ്‌ ഏഷ്യ, ശാഫി സഅദി ബംഗളുരു, എന്നിവര്‍ സ്വീകരിച്ചു.
ഡിസിസി പ്രസിഡന്റ്‌ അഡ്വ. സികെ ശ്രീധരന്‍, ബി. ജെ.പി ജില്ല പ്രസിഡന്റ്‌ ശ്രീകാന്ത്‌, സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍, സയ്യിദ്‌ അശ്‌റഫ്‌ തങ്ങള്‍ മഞ്ഞംപാറ, സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി, സയ്യിദ്‌ യു. പി. എസ്‌ തങ്ങള്‍, മജീദ്‌ കക്കാട്‌, മുക്രി ഇബ്രാഹിം ഹാജി, ഫ്രീ കുവൈത്ത്‌ അബ്‌ദുല്ല ഹാജി, അബ്‌ദുല്‍ റഹ്‌മാന്‍ മൗലവി ബഹ്‌റൈന്‍, പി കെ അബൂബക്കര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
മൗലീദ്‌, ഖത്തം ദുആ, ജലാലിയ്യ സദസ്സിന്‌ സയ്യിദ്‌ ശുഐബ്‌ ആലം സാഹിബ്‌ കീളക്കര, സയ്യിദ്‌ മുഖ്‌താര്‍ അഹ്‌മദ്‌ ഖാദിരി ബഗ്‌ദാദ്‌, സയ്യിദ്‌ കെ.എസ്‌. ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍,, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡോ. മുഹമ്മദ്‌ ഫാറൂഖ്‌ നഈമി കൊല്ലം പ്രഭാഷണം നടത്തി. . സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ഥനക്ക്‌ നേതൃത്വം നല്‍കി.
ഇന്ന്‌ ശനിയാഴ്‌ച രാവിലെ 9.30ന്‌ മുസ്‌ലിം ജമാഅത്ത്‌ സമ്മേളനം സംസ്ഥാന ന്യൂനപക്ഷ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്‌ഘാടനം ചെയ്യും. കെ.പി.ആര്‍. ടാഗോര്‍, വൈ.കെ. മുദ്ദുകൃഷ്‌ണ, അഡ്വ. എ.കെ. ഇസ്‌മാഈല്‍ വഫ പ്രസംഗിക്കും.
ഉച്ചക്ക്‌ രണ്ടുമണിക്ക്‌ ദഅ്‌വാ കോണ്‍ഫറന്‍സ്‌ ഉബൈദുല്ലാഹി സഅദിയുടെ അധ്യക്ഷതയില്‍ കെ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്‌ഘാടനം ചെയ്യും. ഡോ. അബ്‌ദുല്‍ ഹകീം അസ്‌ഹരി പ്രസംഗിക്കും. വൈകിട്ട്‌ നാലിന്‌ താജുല്‍ ഉലമ, നൂറുല്‍ ഉലമ, പൊസോട്ട്‌ തങ്ങള്‍ അനുസ്‌മരണം പൊന്മള അബ്‌ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്‌ദുര്‍റഹ്‌മാന്‍ ദാരിമി, കാസിം ഇരിക്കൂര്‍, സയ്യിദ്‌ സുഹൈല്‍ അസ്സഖാഫ്‌ മടക്കര അനുസ്‌മരണ പ്രഭാഷണം നടത്തും.
വൈകിട്ട്‌ 6.30ന്‌ അറബി-ഉറുദു നാഷണല്‍ കോണ്‍ഫറന്‍സ്‌ മൗലാന ഫാസില്‍ റിസ്‌വി കാവല്‍കട്ടയുടെ അധ്യക്ഷതയില്‍ ഡോ. മാസിന്‍ മെഹ്‌ദി ഐദറൂസ്‌ യമന്‍ ഉദ്‌ഘാടനം ചെയ്യും. സി. മുഹമ്മദ്‌ ഫൈസി, ശാഹുല്‍ ഹമീദ്‌ ബാഖവി ശാന്തപുരം, സി.എച്ച്‌. ശങ്കരമൂര്‍ത്തി പ്രസംഗിക്കും. രാത്രി 8.30ന്‌ ബുര്‍ദ മജ്‌ലിസ്‌ സയ്യിദ്‌ പി.എസ്‌. ആറ്റക്കോയ തങ്ങള്‍ ബാഹസന്റെ അധ്യക്ഷതയില്‍ സയ്യിദ്‌ അബ്‌ദുര്‍റഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ അഹ്മദ്‌ മുഖ്‌താര്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. റഫീഖ്‌ സഅദി ദേലംപാടി പ്രഭാഷണം നടത്തും. ശുക്കൂര്‍ ഇര്‍ഫാനിയും സംഘവും നേതൃത്വം നല്‍കും.
സമാപന സനദ്‌ദാന മഹാസമ്മേളനം ഞായറാഴ്‌ച വൈകിട്ട്‌ 5 മണിക്ക്‌ ആരംഭിക്കും. സഅദിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌. ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. സൈഫ്‌ റാശിദ്‌ അല്‍ ജാബിരി ദുബൈ ഉദ്‌ഘാടനം ചെയ്യും. സമസ്‌ത പ്രസിഡന്റ്‌ ഇ. സുലൈമാന്‍ മുസ്ലിയാര്‍ സനദ്‌ ദാനം നിര്‍വ്വഹിക്കും. സഅദിയ്യ ഉപാധ്യക്ഷന്‍ കെ. പി ഹംസ മുസ്ലിയാര്‍ ചിത്താരി സനദ്‌ദാന പ്രഭാഷണവും സമസ്‌ത ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ്‌ മൗലാനാ മുഫ്‌തി മശ്‌ഹൂദ്‌ ചെന്നൈ മുഖ്യാതിഥിയായിരിക്കും. സഅദി, അഫ്‌ളലുല്‍ സഅദി, ഹാഫിള്‍ തുടങ്ങി 247 പേര്‍ ഈ സമ്മേളനത്തില്‍ സനദ്‌ സ്വീകരിക്കും.