നാടിന്റെ ആഘോഷമായി എസ്‌ ജെ എം വിഭവങ്ങള്‍ സഅദിയ്യയിലെത്തി

കാസര്‍കോട്‌: സഅദിയ്യ സമ്മേളനത്തിനും ഉറൂസിനുമായി സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മദ്‌റസകള്‍ വഴി ശേഖരിച്ച ഭക്ഷ്യവിഭവങ്ങള്‍ ആഘോഷപൂര്‍വ്വം സഅദിയ്യ ഭാരവാഹികള്‍ സ്വീകരിച്ചു.
കാസര്‍കോട്‌, ചട്ടഞ്ചാല്‍ കേന്ദ്രീകരിച്ച്‌ ഉച്ചക്കുശേഷം വിവിധ വാഹനങ്ങളിലായാണ്‌ സദര്‍ ഉസ്‌താദുമാരും മദ്‌റസാ പ്രതിനിധികളും വിഭവങ്ങള്‍ ഘോഷയാത്രയായി സഅദിയ്യയിലെത്തിച്ചത്‌. അരി, തേങ്ങ, മറ്റു ഭക്ഷ്യവിഭവങ്ങള്‍ എന്നിവയുമായി വന്ന വാഹനങ്ങള്‍ക്ക്‌ എസ്‌ ജെ എം നേതാക്കളായ അശ്‌റഫ്‌ സഅദി ആരിക്കാടി, ഇല്യാസ്‌ കൊറ്റുമ്പ, ഹംസ സഖാഫി ഉപ്പിന, ജമാല്‍ സഖാഫി ആദൂര്‍, ഹനീഫ്‌ സഅദി മഞ്ഞംപാറി, റസാഖ്‌ സഖാഫി പള്ളങ്കോട്‌, ഉമര്‍ സഖാഫി മയ്യളം, ഇബ്‌റാഹിം കുട്ടി സഅദി, സുഹൈല്‍ അഹ്‌സനി, ഇബ്‌റാഹിം സഅദി മഞ്ചേശ്വരം, അശ്‌റഫ്‌ നഈമി, ശാഫി സഅദി മുഗു, റഫീഖ്‌ സഖാഫി അര്‍ളടുക്ക, അബ്‌ദുല്‍ ഖാദര്‍ അമാനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
സഅദിയ്യ സ്വാഗതസംഘം ഭാരവാഹികളായ എ പി അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, കെ പി ഹുസൈന്‍ സഅദി, എം എ അബ്‌ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, ഹമീദ്‌ മൗലവി ആലംപാടി, കൊല്ലമ്പാടി അബ്‌ദുല്‍ ഖാദിര്‍ സഅദി, അബ്‌ദുല്ല സഅദി ചിയ്യൂര്‍, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി തുടങ്ങിയവര്‍ ചേര്‍ന്ന്‌ സ്വീകരിച്ചു.
നൂറുല്‍ ഉലമ എം എ ഉസ്‌താദിന്റം മഖ്‌ബറയില്‍ നടന്ന സിയാറത്തില്‍ സംഭാവന നല്‍കിയവര്‍ക്കായി പ്രത്യേക പ്രാര്‍ഥന നടത്തി. സഅദിയ്യ സമ്മേളന വിജയത്തിന്‌ ബഹുമുഖ പദ്ധതിയുമായി എസ്‌ ജെ എം സജീവമായി രംഗത്തുണ്ട്‌.VIBHAVASMAHARANAM