മുസ്‌ലിം ജമാഅത്ത്‌ സമ്മേളനം 13ന്‌ സഅദിയ്യയില്‍

കാസര്‍കോട്‌: സഅദിയ്യ സമ്മേളനത്തോടനുബന്ധിച്ച്‌ ജില്ലാ സുന്നി മാനേജ്‌മെന്റ്‌ അസോസിയേഷന്‍ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുസ്‌ലിം ജമാഅത്ത്‌ സമ്മേളനത്തിന്‌ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ഈമാസം 13ന്‌ രാവിലെ 9.30ന്‌ നടക്കുന്ന സമ്മേളനത്തില്‍ ജില്ലയിലെ വിവിധ മഹല്ലുകളെ പ്രതിനിധീകരിച്ച്‌ ആയിരത്തിലേറെം പേര്‍ സംബന്ധിക്കും.
കേരള മുസ്‌ലിം ജമാഅത്ത്‌ ജില്ലാ അഡ്‌ഹോക്ക്‌ കമ്മിറ്റി ചെയര്‍മാന്‍ ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ന്യൂനപക്ഷ മന്ത്രി മഞ്ഞളാംകുഴി അലി ഉദ്‌ഘാടനം ചെയ്യും.
അഡ്വ. എ കെ ഇസ്‌മാഈല്‍ വഫ ക്ലാസെടുക്കും. കെ പി ആര്‍ ടാഗോര്‍, വൈ കെ മുദ്ദുകൃഷ്‌ണ അവാര്‍ഡുദാനം നിര്‍വഹിക്കും.
എസ്‌ വൈ എസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ്‌ കക്കാട്‌, കെ എം എ റഹീം, ഡോ. മുഹമ്മദ്‌കുഞ്ഞി സഖാഫി കൊല്ലം, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്‌ദുര്‍റഹ്‌മാന്‍ ഫൈസി, അബ്‌ദുര്‍റഹ്‌മാന്‍ ബാഖവി മടവൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, വി എച്ച്‌ അലി ദാരിമി, എ സൈഫുദ്ദീന്‍ ഹാജി, മുഹമ്മദ്‌ പറവൂര്‍, റഹ്‌മത്തുല്ലാഹ്‌ സഖാഫി എളമരം പ്രസംഗിക്കും. സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി പ്രാര്‍ഥന നടത്തും.
എസ്‌ എം എ മദ്‌റസാധ്യാപകര്‍ക്ക്‌ നല്‍കുന്ന ഭവന നിര്‍മാണ ധനസഹായം ചടങ്ങില്‍ വിതരണം ചെയ്യും. ജില്ലയിലെ സാമ്പത്തിക പ്രയാസം നേരിടുന്ന രണ്ട്‌ മദ്‌റസകള്‍ക്ക്‌ ഫര്‍ണിച്ചര്‍ വിതരണം ചെയ്യും. പ്രവര്‍ത്തനരംഗത്ത്‌ മികവ്‌ കാട്ടിയ മൂന്ന്‌ മേഖലാ കമ്മിറ്റി ഓഫീസുകള്‍ക്ക്‌ ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യും.
സ്‌മാര്‍ട്ട്‌ സ്‌കോളര്‍ഷിപ്പ്‌ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്ക്‌ നേടിയ സഅദിയ്യ വിദ്യാര്‍ഥിക്ക്‌ അവാര്‍ഡും 222 പേര്‍ക്ക്‌ സ്‌കോളര്‍ഷിപ്പും മെറിറ്റ്‌ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യു.
സമ്മേളന വിജയത്തിന്‌ മേഖലാ കമ്മിറ്റികള്‍ വഴി മഹല്ല്‌ പര്യടനം പൂര്‍ത്തിയായി.