മതഗ്രന്ഥങ്ങളുടെ തോഴനായ പണ്ഡിതനായിരുന്നു ഖത്തീബ്‌ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ – കുമ്പോല്‍ തങ്ങള്‍

കാസര്‍കോട്‌: മത ഗ്രന്ഥങ്ങളെ അതിരറ്റ്‌ സ്‌നേഹിച്ച വിജ്ഞാന കുതുകിയായ പണ്ഡിതനായിരുന്നു വിട ചൊല്ലിയ മേല്‍പറമ്പ്‌ ഖത്തീബ്‌ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരെന്ന്‌ ജാമിഅ സഅദിയ്യ: അറബിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രസ്‌താവിച്ചു. സഅദിയ്യയുമായും നൂറുല്‍ എം.എ ഉസ്‌താദുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ സഅദിയ്യയില്‍ അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ സേവനങ്ങളെ പരിഗണിച്ച്‌ പ്രത്യക ആദരവ്‌ നല്‍കിയരുന്നതായും തങ്ങള്‍ അനുസ്‌മരിച്ചു. അബ്‌ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ ജനാസ സന്ദര്‍ശിച്ച്‌ തങ്ങള്‍ പ്രാര്‍ഥന നടത്തി. സഅദിയ്യ സെക്രട്ടറി സി. അബ്‌്‌ദുല്ല മുസ്‌്‌ലിയാര്‍ ഉപ്പള, എസ്‌.വൈ.എസ്‌ സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളംങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി കൂടെ ഉണ്ടായിരുന്നു.
സഅദിയ്യ ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, സെക്രട്ടറി എ. പി. അബ്‌ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, മുഹിമ്മാത്ത്‌ ജനറല്‍ സെക്രട്ടറി ബി.എസ്‌ അബദുല്ലക്കുഞ്ഞി ഫൈസി, മജ്‌മഅ്‌ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്രാഹീം പൂക്കുഞ്ഞി തങള്‍ കല്ലകട്ട, എസ്‌.വൈ.എസ്‌ ജില്ലാ പ്രസിഡന്റ്‌ സയ്യിദ്‌ പി.എസ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസനി, ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ്‌ സഖാഫി, ഫിനാന്‍സ്‌ സെക്രട്ടറി ബശീര്‍ പുളിക്കൂര്‍, കന്തല്‍ സൂപ്പി മദനി, കെ.പി ഹുസൈന്‍ സഅദി, കൊല്ലംപാടി അബ്‌്‌ദുല്‍ ഖാദിര്‍ സഅദി, അബ്‌്‌ദുല്‍ ഹമീദ്‌ മൗലവി ആലംപാടി എസ്‌ എസ്‌ എഫ്‌ സംസ്ഥാന സെക്ടട്ടറി ജഅ്‌ഫര്‍ സ്വാദിഖ്‌ സി. എന്‍, എസ്‌.എസ്‌.എഫ്‌ ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബി തുടങ്ങിയവരും അനുശോചിച്ചു.
സഅദിയ്യയില്‍ വാര്‍ഷികാഘോഷ ഭാഗമായി നടക്കുന്ന പരിപാടികളില്‍ ഖ്‌തതീബ്‌ ഉസ്‌താദിന്‌ വേണ്ടി പ്രത്യേക പ്രാര്‍ഥനയും അനുസ്‌മരണങ്ങളും നടക്കും. സഅദിയ്യയുടെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇന്ന്‌ ലീവ്‌ പ്രഖ്യാപിച്ചു.