ജാമിഅ സഅദിയ്യയുടെ പ്രവര്‍ത്തനം പ്രശംസനീയം-മുഖ്യമന്ത്രി

saadia


തിരുവവനന്തപുരം: വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത്‌ കഴിഞ്ഞ നാലര ദശകമായി ശ്രദ്ധേയമായ കല്‍വെപ്പ്‌ നടത്തി സമൂഹത്തിന്റെ കൈത്താങ്ങായ ഉത്തരകേരളത്തിലെ പ്രമുഖ സ്ഥാപനമായ ജാമിയ സ-അദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
2016 ഫെബ്രുവരി 12 മുതല്‍ 14 വരെ നടക്കുന്ന 46ാം വാര്‍ഷിക സനദ്‌ ദാന മഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത്‌ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ എ നെല്ലിക്കുന്ന്‌ എം എല്‍ എ, എ സൈഫുദ്ദീന്‍ഹാജി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, നേമം സിദ്ദീഖ്‌ സഖാഫി, ഹക്കിം കുന്നില്‍, മുഹമ്മദ്‌ സഅദി ആറ്റിങ്ങല്‍, അബ്ദുല്‍ കരിം എന്നിവര്‍ സംബന്ധിച്ചു