സഅദിയ്യയുടെ തണലില്‍ ഒരു അനാഥയ്‌ക്ക്‌ കൂടി മംഗല്യ സൗഭാഗ്യം

20151213_131441


ദേളി: വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് മാതൃക സൃഷ്ടിച്ചു മുന്നറുന്ന ജാമിഅ സഅദിയ്യ അറബിയ്യയില്‍ ഒരു അനാഥ ബാലികയ്ക്കു കൂടി മംഗല്യ ഭാഗ്യം ലഭിച്ചു. 10 വര്ഷകത്തോളമായി സഅദിയ്യ വനിതാ യതീംഖാനയില്‍ പഠിച്ചുകൊണ്ടിരു മര്ഹൂംയ ഇബ്‌റാഹീമിന്റെ മകള്‍ റഹ്മതുന്നിസയാണ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെച്ചത്. ചൗക്കി പെരിയടുക്കയിലെ ആയ്യൂബ് എയാളുടെ മകന്‍ ഹാരിസ് എ യുവാവാണ് റഹ്മതുന്നിസയെ നിക്കാഹ് ചെയ്യാന്‍ മുന്നോട്ട് വന്നത്
15 വര്‍ഷം പിന്നിടുന്ന സഅദിയ്യ വനിതാ യതീംഖാനയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി പഠിച്ചു വരുന്ന റഹ്മതുന്നിസ മച്ചംപാടിയിലെ മര്ഹൂംു ഇബ്രാഹിമിന്റെയും ആസ്യമ്മയുടെയും മകളാണ്. 11 വര്ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട റഹ്മതുന്നിസ ഇപ്പോള്‍ സഅദിയ്യ വനിതാ കോളേജില്‍ അഫ്‌സലുല്‍ ഉലമാ ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹ സൗഭാഗ്യമുണ്ടായത്. സഅദിയ്യയുടെ തണലില്‍ ഇതോടെ 32 പെണ്കുദട്ടികള്ക്ക് മംഗല്യ സൗഭാഗ്യം ഉണ്ടായി.
സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂറ് കണക്കിന് പണ്ഡിതരുടെയും വിദ്യാര്ത്ഥി കളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാനിധ്യത്തില്‍ ധന്യമായ നിക്കാഹ് സദസ്സിന് ജാമിഅ സഅദിയ്യ സെക്ര’റി എ.പി.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് കാര്മിഹകത്വം വഹിച്ചു. സ്വാലിഹ് സഅദി തളിപ്പറമ്പ, കു’ശ്ശേരി അബ്ദുള്ള ബാഖവി, കെ.കെ.അബ്ദുള്ള ബാഖവി, അബ്ദള്ള ഫൈസി നെക്രാജെ, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ശറഫുദ്ധീന്‍ സഅദി, ഇബ്രാഹിം സഅദി വി’ല്‍, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ഷാഫി ഹാജി ദേളി, നാസര്‍ ബന്താട്, ഷാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റസാഖ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.
സഅദിയ്യ യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്കു തോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുതിനും ഉത്സാഹിക്കുത് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.