സഅദിയ്യഃ യില്‍പൊസോട്ട് തങ്ങള്‍ അനുസമരണ പ്രാര്‍ത്ഥനാ സമ്മേളനം 11 ന്

Ramalan 25m Ravil Sa-diyayil Nadanan Prarthana Sammelanam

ദേളി: ജാമിഅഃ സഅദിയ്യ വൈസ് പ്രസിഡന്റ്റും സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ഒക്‌ടോബര്‍ 11 ന് നടത്താന്‍ പ്രസിഡണ്ട് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ സഅദിയ്യ കേന്ദ്രകമ്മിറ്റി സെക്ര’റിയേറ്റ് യോഗം തീരുമാനിച്ചു.വൈകിട്ട് നാലു മണിക്ക് സഅദാബാദ് ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കു പരിപാടിയില്‍ പ്രമുഖ പണ്ഡിതരും നേതാക്കളും സംബന്ധിക്കും. എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബി.എസ്.അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശാഫി ഹാജി കീഴൂര്‍, ടി.അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി, ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത്, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ.പി ഹുസൈന്‍ സഅദി സ്വാഗതം പറഞ്ഞു.