ശംസീറിന്റെ മക്കള്ക്ക് ഇനി സഅദിയ്യയുടെ തണല്‍

Posted by Salahuddeen sullia

Posted by Salahuddeen sullia

ദേളി: അപകടത്തില്‍ മരണപ്പെട്ട തൈക്കടപ്പുറത്തെ ശംസീറിന്റെ രണ്ട്‌ കുട്ടികളെ സഅദിയ്യ ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയില്‍ ഉള്‍പെടുത്തി ദത്തെടുത്തു. സ്‌കൂള്‍ പ്രവേശനം വരെ വീട്ടില്‍ വെച്ചു തന്നെ കുട്ടികളെ പൂര്‍ണ്ണമായും സംരക്ഷിക്കുകയും ശേഷം മത – ഭൗതിക വിദ്യാഭ്യാസം പൂര്‍ണ്ണമായും സൗജന്യമായി നല്‍കി ഇതിനകം സഅദിയ്യ ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതി സാമൂഹ്യ സേവന രംഗത്ത്‌ ശ്രദ്ധിക്കപ്പെട്ടിരുന്നു. സഅദിയ്യ ഓര്‍ഫന്‍ ഹോം കെയര്‍ പദ്ധതിയില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ എസ്‌.വൈ.എസ്‌. അടക്കമുള്ള സാംസ്‌കാരിക സംഘടനകളുടെ ഒരുകൂട്ടം അനാഥ ബാല്യങ്ങളെ സഅദിയ്യ സമ്പൂര്‍ണ്ണമായി സംരക്ഷിച്ചു വരുന്നുണ്ട്‌. തൈക്കടപ്പുറത്തെ ഏറ്റുടക്കല്‍ ചടങ്ങില്‍ സഅദിയ്യ യതീംഖാന മാനേജര്‍ എസ്‌.എ.അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി മടികൈ അബ്ദല്ല ഹാജി, നൗഷാദ്‌ അഴിത്തല, സി.എ അബ്ദുല്‍ റഹ്‌ മാന്‍, മൂസ പടന്നക്കാട്‌, അശ്‌ക്കറലി പടന്നക്കാട്‌ സംബന്ധിച്ചു.