സഅദിയ്യയില്‍ ജലാലിയ്യ ദിക്‌ര്‍ ഹല്‍ഖ സെപ്തംബര്‍ 13 ന്

ദേളി: ജാമിഅ സഅദിയ്യയില്‍ ജാലാലിയ്യ ദിക്‌ര്‍ ഹല്‍ഖ (2015 സെപ്‌തംബര്‍ 13 ഞായറാഴ്‌ച്ച) വൈകുന്നേരം സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം 5 മണിക്ക്‌ മരണപ്പെട്ടവര്‍ക്കുള്ള പ്രത്യേക പ്രാര്‍ഥന എ.പി. അബ്‌്‌ദുല്ല മുസ്‌്‌ലിയാര്‍ മാണിക്കോത്ത്‌ നേതൃത്വം നല്‍കും 7 മണിക്ക്‌ നൂറുല്‍ ഉലമാ എം.എ ഉസ്‌താദ്‌ മഖ്‌ബറ സിയാറത്ത്‌. 7.30 ന്‌ നടക്കുന്ന ജലാലിയ്യ ദിഖ്‌ര്‍ ഹല്‍ഖയ്‌ക്ക്‌ സയ്യിദ്‌ ജഅ്‌ഫര്‍ സ്വാദിഖ്‌ തങ്ങള്‍ കുമ്പോല്‍, സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, നിബ്രാസുല്‍ ഉലമാ എ.കെ. അബ്‌്‌ദുറഹ്‌്‌മാന്‍ മുസ്‌്‌ലിയാര്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌്‌ലിയാര്‍, സ്വാലിഹ്‌ സഅദി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ്‌ ഇസ്‌മായില്‍ ഹാദി തങ്ങള്‍, മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍, കെ.കെ. ഹുസൈന്‍ ബാഖവി, അബ്‌ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളംങ്കോട്‌ അബ്‌്‌ദുല്‍ ഖാദിര്‍ മദനി, ഇസ്‌മായില്‍ സഅദി പാറപ്പള്ളി, കൊല്ലമ്പാടി അബ്‌്‌ദുല്‍ ഖാദിര്‍ സഅദി, അബ്‌്‌ദുല്‍ കരീം സഅദി ഏണിയാടി, സി.കെ. അബ്‌്‌ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, എസ്‌.എ അബ്‌്‌ദുല്‍ ഹമീദ്‌ മൗലവി ആലമ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്‌ത്രീകള്‍ക്കുള്ള കുടുംബ ക്ലാസ്‌ ഉണ്ടായിരിക്കും