സഅദിയ്യഃയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ്സ്‌ ഞായറാഴ്‌ച്ച

posted by salahudeen sullia

ദേളി: ജാമിഅ സഅദിയ അറബിയയില്‍ എല്ലാ മാസവും നടന്ന്‌ വരുന്ന അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ പണ്ഡിത ദര്‍സ്‌ ഓഗസ്‌റ്റ്‌ 30 ഞായറാഴ്‌ച്ച രാവിലെ 9.00 മണിക്ക്‌ നടക്കും. ദേളി സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പണ്ഡിത ക്ലാസ്സില്‍ ജാമിഅ സഅദിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. സമസ്‌ത വൈസ്‌ പ്രസിഡന്റുമാരായ നിബ്രാസുല്‍ ഉലമ എ.കെ അബ്ദുല്‍റഹ്‌മാന്‍ മുസ്ലിയാര്‍, താജു ശ്ശരീഅ എം.അലിക്കുഞ്ഞി മുസ്ല്യാര്‍ ശിറിയ സമസ്‌ത മുശാവറ മെമ്പര്‍മാരായ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സഅദിയ്യ വര്‍ക്കിങ്‌ സെക്രട്ടറി എ.പി അബ്ദുള്ള മുസ്ല്യാര്‍ മാണിക്കോത്ത്‌,സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍,സയ്യിദ്‌ ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട,സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി, സയ്യിദ്‌ ഇസ്‌മായീല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍,സയ്യിദ്‌ മുത്തുകോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ സംബന്ധിക്കും