സഅദിയ്യ സ്‌കൂളില്‍ സിവില്‍ സര്‍വ്വീസ്‌ ക്ലബ്‌ ആരംഭിച്ചു

ദേളി : സഅദിയ്യ ഇംഗ്ലീഷ്‌ മീഡിയം സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വ്വീസ്‌ ക്ലബ്‌ ആരംഭിച്ചു. ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ എന്‍ ദേവിദാസ്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌തു. ജാമിഅ സഅദിയ്യ സെക്ട്രട്ടറി എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി അബ്ദുല്‍ വഹാബ്‌ സി ബി എസ്‌ ഇ പബ്ലിക്‌ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും മദ്‌റസാ പൊതുപരീക്ഷ റാങ്ക്‌ ജേതാവിനുള്ള അവാര്‍ഡും
സമ്മാനിച്ചു
web finalweb final 2
. കെ പി ഹുസൈന്‍ സഅദി കെസി റോഡ്‌. പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്‌ുല്‍ ഖാദിര്‍ സഅദി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, സിദ്ധീഖ്‌ സിദ്ധീഖി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, സുലൈമാന്‍ കരിവെള്ളൂര്‍, മുനീര്‍ ബാഖവി, അബ്ദുല്‍ ഗഫ്‌ഫാര്‍ സഅദി രണ്ടത്താണി തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എം എം കബീര്‍ സ്വാഗതം പറഞ്ഞു.

കസര്‍കോട്‌ ജില്ലയിലെ സി ബി എസ്‌ ഇ അംഗീകരിച്ച ആദ്യ സ്‌കൂളുകളില്‍ ഒാണ്‌ സഅദിയ്യ. നിലവില്‍ രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ക്യാമ്പസ്‌ അക്കാദമിക്‌ രംഗത്ത്‌ മികച്ച നിലവാരം പുലര്‍ത്തുന്നു. സി ബി എസ്‌ ഇ ബോര്‍ഡ്‌ എക്‌സാമുകളില്‍ തുടര്‍ച്ചായി നൂറ്‌ മേനി നിലനിര്‍ത്തി സഅദിയ്യ കൂടുതല്‍ പദ്ധതികള്‍ കൂടി സമൂഹത്തിന്‌ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌.