സഅദിയ്യ 46-ാം വാര്‍ഷിക താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട്‌ നേര്‍ച്ച സ്വാഗത സംഘ രൂപീകരണം ആഗസ്‌ത്‌ 22ന്‌

Confrence-46

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്‍ഷിക സനദ്‌ ദാന സമ്മേളനവും താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട്‌ നേര്‍ച്ചയുടെയും നടത്തിപ്പിുള്ള വിപുലമായ സ്വാഗത സംഘ രൂപീകരണ കവെന്‍ഷന്‍ ആഗസ്‌ത്‌ 22 ന്‌ രാവിലെ 11 മണിക്ക്‌ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
പ്രസിഡണ്ട്‌ സയ്യിദ്‌ കെ.എസ്‌. ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്യക്ഷതയില്‍ കെ.പി. ഹംസ മുസ്‌ലിയാര്‍ ചിത്താരി ഉദ്‌ഘാടനം ചെയ്യും. സയ്യിദ്‌ ഫസല്‍ ക്കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥന നടത്തും. എ.കെ. അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ലിയാര്‍, എം. അലികുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, എ.പി. അബ്‌ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.