കുഴഞ്ഞ്‌ വീണു മരിച്ച സഅദിയ്യ വിദ്യാര്‍ഥിയുടെ മയ്യിത്ത്‌ വന്‍ജനാവലിയുടെ സാനിധ്യത്തില്‍ ഖബറടക്കി.

IMG-20150730-WA0100
സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥി അബൂബക്കര്‍ ആലക്കാടിന്റെ മയ്യത്ത്‌ സ്വദേശത്ത്‌ കോണ്ട്‌പോകാന്‍ ആംബുലന്‌സില്‍ കയറ്റുന്നു.


ദേളി: ളുഹര്‍ നിസ്‌കാരത്തിന്‌ അംഗശുദ്ധി വരുത്തി പള്ളിയില്‍ കയറിയ ഉടനെ നെഞ്ചുവേദന അനുഭവപ്പെട്ട്‌്‌്‌ കുഴഞ്ഞുവീണ്‌ മരിച്ച ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത്‌ കോളജ്‌ അവസാന വര്‍ഷ വിദ്യാര്‍ഥിയും തളിപ്പറമ്പ ആലക്കാട്‌ പാറപ്പുറം പരേതനായ അബ്ദുല്ലയുടെ മകന്‍ അബൂബക്കര്‍ (25) മുസ്‌്‌ലിയാരുടെ മയ്യിത്ത്‌ വന്‍ജനാവലിയുടെ സാനിദ്യത്തില്‍ ചപ്പാരപ്പടവ്‌ ഞണ്ടമ്പലം ഖബര്‍സ്ഥാനില്‍ ഖബറടക്കി. ചെറു പ്രായത്തില്‍ തന്നെ മാതാവും പിതാവും നഷ്ടപ്പെട്ട അബൂബക്കര്‍ സഅദിയ്യ യതീംഖാനയില്‍ നാലാം ക്ലാസില്‍ ചേര്‍ന്ന്‌ പത്താം ക്ലാസ്‌ പൂര്‍ത്തിയാക്കി ശരീഅത്ത്‌്‌ കോളജില്‍ അഡ്‌മിഷന്‍ നേടി. മതവിദ്യാഭ്യാസത്തോടെപ്പം എം.എ ബിരുദം നേടിയ അബൂബക്കര്‍ അധ്യാപകര്‍ക്കും സഹപാടികള്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ധേഹം ഒഴിവ്‌ വരുന്ന സമയങ്ങളില്‍ നൂറുല്‍ ഉലമാ എം.എ. ഉസ്‌്‌താദിന്റെ സഹായിയായി കൂടെ ഉണ്ടാകുമായിരുന്നു. അബ്‌്‌ദുസലാം എന്ന ജേഷ്ട സഹോദരന്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ മരണപ്പെട്ടിരുന്നു. മാതവ്‌്‌ പരേതയായ സൈനബ. സഹോദരങ്ങള്‍: സാലിം, ബുഷ്‌റ, കുഞ്ഞാമിന.
സഅദിയ്യില്‍ നടന്ന മയ്യത്ത്‌ നിസ്‌കാരത്തിന്‌ സമസ്‌ത വൈസ്‌ പ്രസിഡണ്ടും ശരീഅത്ത്‌ കോളേജ്‌ പ്രിന്‍സിപ്പാ ളുമായ എ കെ അബ്‌ദുര്‍റഹ്‌മാന്‍ മുസ്‌ലിയാരും ചപ്പാരപ്പടവ്‌ ഞണ്ടമ്പലം ജുമുഅത്ത്‌ പള്ളിയില്‍ നടന്ന മയ്യത്ത്‌ നിസ്‌കാരത്തിന്‌ സമസ്‌ത മുശാവറ അംഗവും സഅദിയ്യ അഡ്‌മിനിട്രേഷറ്ററുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരും നേതൃത്വം നല്‍കി. ശരീഅത്ത്‌ കോളജ്‌ പ്രൊഫ. കെ കെ ഹുസൈന്‍ ബാഖവി, കുട്ടശ്ശേരി അബ്‌ദുല്ല ബാഖവി, എസ്‌ വൈ എസ്‌ ജില്ലാ പ്രസിഡന്റ്‌ പള്ളങ്കോട്‌ അബ്‌ദുല്‍ ഖാദിര്‍ മദനി, എസ്‌ എം എ ജില്ലാ സെക്രട്ടറി ഹമീദ്‌ മൗലവി ആലംപാടി, വഹാബ്‌ തൃക്കരിപ്പൂര്‍, ലത്തീഫ്‌ സഅദി ക്കോട്ടില, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, സജീര്‍ ബുഖാരി, ചിയ്യൂര്‍ അബ്‌ദുല്ല സഅദി തുടങ്ങിയവര്‍ ജനാസയെ അനുഗമിച്ചു. പി കെ അബൂബക്കര്‍ മൗലവി തളിപ്പറമ്പ്‌, അബ്‌ദുല്‍ ഹക്കീം സഅദി, അലി മൊഗ്രാല്‍, എ എം മുഹമ്മദലി മുസ്‌ലിയാര്‍, മര്‍സൂഖ്‌ സഅദി പാപ്പിനിശ്ശേരി, അബ്‌ദുറഊഫ്‌ മൗലവി തുടങ്ങിയവര്‍ ജനാസ സംസ്‌കരണത്തില്‍ സംബന്ധിച്ചു.
IMG-20150730-WA0099
നിര്യാണത്തില്‍ ജാമിഅ സഅദിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന.സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌്‌ലിയാര്‍, കെ.പി. ഹംസ മുസ്‌്‌ലിയാര്‍ ചിത്താരി, ശരീഅത്ത്‌ കോളജ്‌ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുറഹ്‌്‌മാന്‍ മുസ്‌്‌ലിയാര്‍, വര്‍ക്കിംഗ്‌ സെക്രട്ടറി എ പി അബ്ദുല്ല മുസ്‌്‌ലിയാര്‍ മാണിക്കോത്ത്‌, ബി എസ്‌ അബ്‌ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, കൊല്ലമ്പാടി അബ്‌്‌ദുല്‍ ഖാദിര്‍ സഅദി, സലാഹുദ്ധീന്‍ അയ്യൂബി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി. പരേതനു വേണ്ടി മയ്യിത്ത്‌ നിസ്‌ക്കരിക്കാനും പ്രാര്‍ത്ഥന നടത്താനും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.