സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥി കുഴഞ്ഞ്‌ വീണു മരിച്ചു.

ABOOBAKAR ALAKKAD ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത്‌ കോളേജ്‌ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും തളിപ്പറമ്പ ആലക്കാട്‌ പാറപ്പുറം പരേതനായ അബ്ദുല്ലയുടെ മകന്‍ അബൂബക്കര്‍ (25) കുഴഞ്ഞു വീണു മരിച്ചു. ളുഹര്‍ നിസ്‌കാരത്തിന്‌ അംഗ ശുദ്ധി വരുത്തി പള്ളിയില്‍ കയറിയ ഉടനെ നെഞ്ചു വേദന അനുഭവപ്പെട്ട്‌്‌്‌ കുഴഞ്ഞു വീണ അദ്ദേഹത്തെ സഅദിയ്യ ഹോസ്‌പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഅദിയ്യ യതീംഖാനയില്‍ പത്താം ക്ലാസ്‌ പൂര്‍ത്തിയാക്കി ശരീഅത്ത്‌്‌ കേളേജില്‍ പഠിച്ചു വരികയായിരുന്നു. മാതവ്‌്‌ പരേതയായ സൈനബ സഹോദരന്‍ സാലിം, ബുഷ്‌റ, കുഞ്ഞാമിന എന്നിവര്‍ സഹോദരിമാരാണ്‌. സഅദിയ്യ കോമ്പോണ്ടില്‍ നടക്കുന്ന മയ്യിത്ത്‌ നിസ്‌കാരത്തിന്‌ ശേഷം മൂന്നു മണിയോടെ ജനാസ സ്വദേശമായ ആലക്കാടിലേക്ക്‌ കൊണ്ട്‌ പോകും. നിര്യാണത്തില്‍ ജാമിഅ സഅദിയ്യ പ്രസി. സയ്യിദ്‌ കെ.എ,സ്‌. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ , ജന. സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, ശരീഅത്ത്‌ കോളേജ്‌ പ്രിന്‍സിപ്പാള്‍ എ.കെ അബ്ദുറഹ്‌്‌മാന്‍ മുസ്‌്‌ലിയാര്‍ വര്‍ക്കിംഗ്‌ സെക്രട്ടറി എ.പി അബ്ദുല്ല മുസ്‌്‌ലിയാര്‍ മാണിക്കോത്ത്‌ തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം ചെയ്‌തു