പതിനായിരങ്ങളുടെ ആത്മീയസംഗമം തീര്ത്ത് സഅദിയ്യ പ്രാര്ത്ഥാനാ സമ്മേളനത്തിന് പ്രൗഢ സമാപനം

ദേളി: വിശുദ്ധ റമളാനിന്റെ ഇരുപത്തിയഞ്ചാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടന്ന പ്രാര്ത്ഥഞനാ സമ്മേളനം പതിനായിരങ്ങളുടെ മഹാ സംഗമം തീര്ത്ത് സമാപിച്ചു. നരകമുക്തിയും സ്വര്ഗീരയ സൗഭാഗ്യവും കരഗതമാകുന്ന അവസാന പത്തില്‍ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിച്ച് വിശ്വാസി സമൂഹം സഅദിയ്യയുടെ പ്രവിശാലമായ തീരത്ത് ജനസാഗരം തീര്ക്കു കയായിരുന്നു.
ഉത്തര മലബാറിലെ ഏറ്റവും വിലിയ സമൂഹ നോമ്പ്തുറയ്ക്കും തറാവീഹ് ജമാഅത്തിനും സഅദാബാദ് വേദിയായി. പ്രമുഖ സയ്യിദുമാരുടെ നേതൃത്വത്തില്‍ പാതിരാവും പിന്നിട്ട് നടന്ന ആത്മീയ സംഗമത്തിലും പാപമോചന പ്രാര്ത്ഥാനയിലും നിറകണ്ണുകളോടെ വിശ്വാസികള്‍ തടിച്ചു കൂടി.sadia
25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ സയ്യിദ്‌ മുഹമ്മദ്‌ ഹാശിം ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി ആത്മീയ പ്രഭാഷണം നടത്തുന്നു.രാവിലെ സഅദിയ്യയുടെ ശില്പിട നൂറുല്‍ ഉലമാ എം.എ. അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാര്‍ കല്ലട്ര അബ്്ദുല്‍ ഖാദിര്‍ ഹാജി എന്നിവരുടെ മഖ്ബറ സിയാറത്തിന് സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ നേതൃത്വം നല്കിന. ശേഷം സ്വാഗത സംഘം ചെയര്മാിന്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പതാക ഉയര്ത്തി യതോടെ പരിപാടികള്ക്ക്യ തുടക്കമായി. ളുഹര്‍ നിസ്‌കാരാനന്തരം നടന്ന ഖത്മുല്‍ ഖുര്ആടന്‍ പരിപാടിക്ക് ശേഷം സമസ്ത കേന്ദ്ര മുശാവറ ഉപാധ്യക്ഷന്‍ താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ പരിപാടി ഉത്ഘാടനം ചെയ്തു. വര്കിംെഗ് സെക്രട്ടറി എ.പി. അബ്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
അസര്‍ നിസ്‌കാരാനന്തരം നടന്ന ജലാലിയ്യ ദിക്‌റ് ഹല്ഖ്യ്ക്ക് സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം തൗബാ മജ്‌ലിസിന് സയ്യിദ് ഇബ്്‌റാഹിം പൂകുഞ്ഞി തങ്ങള്‍ കല്ലക്കട്ടയും നേതൃത്വം നല്കി്.
സമൂഹ നോമ്പ് തുറ, ഇഹ്തികാഫ് ജലസ, തറാവീഹ്തസ്ബീഹ് വിത്‌റ് നിസ്‌കാരം, തുടങ്ങിയവയ്ക്ക് ശേഷം നടന്ന സമാപന കൂട്ടു പ്രാര്ത്ഥ്നക്ക് സയ്യിദ് മുഹമ്മദ് ഹാഷിം ആറ്റക്കോയ തങ്ങള്‍ കൊടുവള്ളി നേതൃത്വം നല്കിദ. അബ്്ദുല്‍ ലത്ത്വീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തി രണ്ട് പുസ്തകങ്ങളുടെ പ്രകാശനം ചിത്താരി മുഹമ്മദ് കുഞ്ഞി ഹാജിക്ക് നല്കിള ജില്ലാ പഞ്ചായത് മെമ്പര്‍ പാതൂര്‍ കുഞ്ഞാമുഹാജിയും ഹുസൈന്‍ ഹാജി തൃകരിപൂരിന് നല്കിഞകോണ്ട് സയ്യിദ് യു.പി.എസ്. തങ്ങളും നിര്വാഹിച്ചു. സയ്യിദ് ജമലുല്‍ ലൈലി തങ്ങള്‍, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, മുഹമ്മദ് റിയാസ് ഖാദിരി ഉപ്പള, അന്സാ്ര്‍ ബായി ഉപ്പള, സ്വാലിഹ് സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി. ഹുസൈന്‍ സഅദി, ബി.എസ്. അബ്്ദുല്ലകുഞ്ഞി ഫൈസി, സി. അബ്്ദുല്ല മുസ്്‌ലിയാര്‍ ഉപ്പള, പള്ളംങ്കോട് അബ്്ദുല്‍ ഖാദിര്‍ മദനി, അബ്്്ദുല്‍ ജലീല്‍ സഖാഫി തൃക്കരിപ്പൂര്‍, സുലൈമാന്‍ കരിവള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, മുഹിയദ്ദീന്‍ സഅദി ചേരൂര്‍, ജാബിര്‍ സഖാഫി, അബ്്ദുല്‍ കരീം സഅദി ഏണിയാടി, പട്ടുവം മുഹിയദ്ദീന്‍ കുട്ടി ഹാജി, ഹകീം കുന്നില്‍, സി.എല്‍. ഹമീദ്, ഹാജി അബ്്ദുല്ല ഹുസൈന്‍ കടവത്ത്, ശാഫി ഹാജി കീഴൂര്‍, അബ്്ദുല്‍ ഹമീദ് മൗലവി ആലംപാടി, ഇസ്്മാഈല്‍ സഅദി പാറപ്പള്ളി, അബ്്ദുല്ല ഹാജി കളനാട്, എം.ടി.പി. അബ്്ദുല്റ ഹ്്മാന്‍ ഹാജി, കണ്ണംകുളം മുഹമ്മദ് കുഞ്ഞി ഹാജി, കന്ദല്‍ സൂഫി മദനി, ചീയൂര്‍ അബ്്ദുല്ല സഅദി, സിദ്ധീഖ് സഖാഫി ആവളം, നാസര്‍ ബന്താട്, അബ്്ദുല്‍ റഹ്്മാന്‍ സഖാഫി ചിപ്പാര്‍, സലാഹുദ്ധീന്‍ അയ്യൂബി തുടങ്ങിയവര്‍ സംബന്ധിച്ചു. കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി സ്വാഗതവും ഇബ്്‌റാഹിം സഅദി വിട്‌ള നന്ദിയും പറഞ്ഞു.