സഅദാബാദ്: വിജ്ഞാന വീഥിയില്‍ വിപ്ലവം തീര്‍ത്ത പണ്ഡിത പ്രതിഭ നൂറുല്‍ ഉലമാ എം എ ഉസ്താദിന്റെ സ്മരണക്കായി സഅദിയ്യ ശരീഅത്ത് കോളേജില്‍ ദ്വിവത്സര ഗവേഷണ കോഴ്സ് ആരംഭിക്കുന്നു .ദൗറത്തുല്‍ ബുഹൂസി വത്തഹാഖീഖ് എന്ന പേരില്‍ തഫ്സീര്‍, ഹദീസ്, ഫിഖ്ഹ് , തസവ്വുഫ് , താരീഖ് എന്നീ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കോഴ്സ്. മുതവ്വല്‍ ബിരുദ ധാരികള്‍ക്കാണ് പ്രവേശനം ലഭിക്കുക . സമസ്ത കേന്ദ്ര മുശാവറാ വൈസ് പ്രസിഡണ്ടും ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാളുമായ നിബ്രാസുല്‍ ഉലമ എ.കെ അബ്ദുല്‍ റഹ്മാന് മുസ്ലിയാരടക്കമുള്ള ശരീഅത്ത് കോളേജ് മുദരിസ്സുമാര്ക്ക് പുറമേ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര് , കോടമ്പുഴ ബാവ മുസ്ലിയാര്, ഡോ . പി എ അഹ്മദ് സഈദ് തുടങ്ങി പ്രമുഖര്‍ ഗൈഡുകളായിരിക്കും .
സഅദിയ്യ അഡ്മിനിസ്ട്രേറ്ററും സമസ്ത കേന്ദ്ര മുശാവറാംഗവുമായ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരാണ് കോഴ്സ്കോര്ഡിനേറ്റര്. സെലക്ഷന് ശവ്വാല്‍ 4 ന് ശരീഅത്ത് കോളേജില്‍ വെച്ച് നടക്കും .ശരീഅത്ത് കോളേജിലെ മറ്റ് കോഴ്സുകളായ മുതവ്വല്‍ , മുഖ്തസര്‍ , പഞ്ചവത്സര ഖിസ്മുല്‍ ഇഅ്ദാദി എന്നിവകളിലേക്കുള്ള സെലക്ഷന് ശവ്വാല്‍ 5,6 തീയ്യതികളിലും തഖസ്സുസ്(അദബ് , ഫിഖ്ഹ് ) , ഡിപ്ലോമ ഇന്‍ അറബിക്ക് എന്നിവയുടേത് ശവ്വാല്‍ 9,10 തിയ്യതികളിലും നടക്കുന്നതാണ് . പുതിയ അദ്ധ്യയന വര്‍ഷത്തെ ക്ലാസ് ശവ്വാല്‍ 10 ന് ആരംഭിക്കും.