സഅദിയ്യയില്‍ റമളാന്‍ പ്രര്‍ത്ഥനാ സമ്മേളനത്തിന്‌ 1001 അംഗ സ്വാഗത സംഘം രൂപവല്‍കറിച്ചു

ദേളി: വിശുദ്ധ റമളാന്‍ 25-ാം രാവില്‍ ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്‌ സഅദിയ്യ വര്‍കിംഗ്‌ സെക്രട്ടറി എ.പി. അബ്‌്‌ദുല്ല മുസ്‌്‌ലിയാര്‍ മാണിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രവര്‍ത്തക സംഗമം 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു. അബ്‌്‌ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍ സംഗമം ഉദ്‌ഘാടനം ചെയ്‌തു.
ഭാരവാഹികളായി സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം ചെയര്‍മാന്‍, ഇബ്‌റാഹിം സഅദി വിട്ടല്‍ കണ്‍വീനര്‍, ടി.സി. മുഹമ്മദ്‌ കുഞ്ഞി ഹാജി ട്രഷറര്‍ എന്നിവരെയും വിവിധ സബ്‌കമ്മിറ്റി കണ്‍വീനര്‍മാരായി പള്ളേങ്കാട്‌ അബ്‌്‌ദുല്‍ ഖാദിര്‍ മദനി, അബ്‌്‌ദുല്‍ വഹാബ്‌ തൃക്കരിപൂര്‍ (പ്രോഗ്രാം), മുഹമ്മദ്‌ കുഞ്ഞി ഹാജി കണ്ണങ്കുളം, അബ്‌്‌ദുല്‍ കരീം സഅദി ഏണിയാടി (ഫിനാന്‍സ്‌), ഹമീദ്‌ മൗലവി ആലമ്പാടി, അബ്‌്‌ദുല്ല ഹാജി കളനാട്‌ (ഫുഡ്‌), ഇസ്‌്‌മാഈല്‍ സഅദി പാരപള്ളി, ശാഫി കണ്ണമ്പള്ളി (പ്രചരണം), സലാഹുദ്ധീന്‍ അയ്യൂബി, ഖലീല്‍ മാക്കോട്‌ (വളണ്ടിയര്‍), ശറഫുദ്ധീന്‍ സഅദി, ഹാഫിള്‌്‌ മുഹമ്മദ്‌ സഅദി (സ്വീകരണം) എന്നിവരേയും തിരഞ്ഞെടുന്നു. മൊയ്‌തു സഅദി ചേരൂര്‍, സി.കെ. അബ്‌്‌ദുല്‍ ഖാദിര്‍ ദാരിമി മണിയൂര്‍, ഫാസില്‍ സഅദി, സുലൈമാന്‍ വയനാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.
പള്ളങ്കോട്‌ അബ്‌്‌ദുല്‍ ഖാദിര്‍ മദനി സ്വാഗതവും ഇബ്‌റാഹിം സഅദി വിട്ടല്‍ നന്ദിയും പറഞ്ഞു.