സഅദിയ്യയുടെ സേവനം ലോകോത്തര മാതൃക. യഹ് യ തളങ്കര

DSC_0250
ദേളി,സഅദാബാദ്‌: സഅദിയ്യയുടെയും വിശിശ്യ യതീംഖാനയുടെയും സേവനം ലോകത്തിന്‌ തന്നെ മാത്യകയാണെന്നും അനാഥ അഗതികളെ സ്വയം പര്യാപ്‌തരാക്കി ജീവിതം നല്‍കുന്നതിന്‌ മഹത്തായ സേവനമാണ്‌ സഅദിയ്യയുടെതെന്നുംപ്രമുഖ വ്യവസായിയും കാസര്‍ക്കോട്‌ മാലിക്‌ബ്‌നു ദീനാര്‍ വലിയ ജുമാഅത്ത്‌ പള്ളിയുടെ പ്രസിഡണ്ടുമായ യഹ്‌യ തളങ്കര പ്രസ്ഥാപിച്ചു. ജാമിഅ സഅദിയ്യയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഅദിയ്യ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും ഉസ്‌താദുമാരും സ്റ്റാഫ്‌ അംഗങ്ങളും വിദ്യാര്‍ത്ഥികളും അദ്ദേഹത്തെ സ്വീകരിച്ചു. കഴിഞ്ഞ സമസ്‌ത പൊതുപരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ യതീംഖാന വിദ്യാര്‍ത്ഥിക്ക്‌ അദ്ധേഹം അവാര്‍ഡ്‌ നല്‍കി.
പരിപാടിയില്‍ സയ്യിദ്‌ ഇസ്‌മാഈല്‍ അല്‍ ഹാദീ തങ്ങള്‍ പാനൂര്‍, എ.പി.അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്‌, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ കരീം സഅദി ഏണിയാടി, എസ്‌.എ.അബ്ദുല്‍ ഹമീദ്‌ മൗലവി, ഉത്തരദേശം എഡിറ്റര്‍ ഷാഫി തെരുവത്ത്‌, എ.കെ.കട്ടിപ്പാറ, അബ്ദുല്‍ സലീം തുടങ്ങിയവര്‍ സമ്പന്ധിച്ചു. യഹ്‌യ തളങ്കര സ്വീകരണത്തിന്‌ നന്ദി പറഞ്ഞു. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി സ്വാഗതം പറഞ്ഞു.