സഅദിയ്യയുടെ സേവനം മാത്യകാപരം -ഡോ. ഖാദര്‍ മാങ്ങാട്‌

ദേളി സഅദിയ്യ സ്ഥാപനങ്ങളുടെ വിത്യസ്‌തയിനം സേവന പ്രവര്‍ത്തനങ്ങള്‍ ലോകത്തിന്‌ തന്നെ മാത്യകയാണെന്ന്‌ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ഡോ ഖാദര്‍ മാങ്ങാട്‌ പറഞ്ഞു. ജാമിഅ സഅദിയ്യയ്‌ക്ക്‌ കീഴിലുള്ള ഓര്‍ഫനേജ്‌ ഫെസ്റ്റില്‍ വിശിഷ്ട അതിഥിയായി അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം .സേവനം എന്ന വാക്കിന്റെ അര്‍ത്ഥം മനസ്സിലാക്കുന്ന ഏതൊരാളും സഅദിയ്യയേയും സഅദിയ്യ വിഭാവനം ചെയ്യുന്ന അനാഥ , അഗതികള്‍ പോലുള്ള ദുര്‍ബല ജനവിഭാഗങ്ങളെ സേവിക്കുന്നതും ഉള്‍ക്കൊള്ളാവുന്നതുമാണെന്ന്‌ വി. സി കുട്ടി ചേര്‍ത്തു.
പരിപാടി സമസ്‌ത പ്രസിഡണ്ട്‌ നിബ്രാസുല്‍ ഉലമ ശൈഖുനാ എ.കെ. അബ്ദുറഹ്മാന്‍ മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സഅദിയ്യ സെക്രട്ടറി കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സിലര്‍ ഡോ.ഖാദര്‍ മാങ്ങാട്‌ മുഖ്യ പ്രഭാഷണം നടത്തി. എസ്‌.ഒ.ടുഡേ വാര്‍ഷിക പതിപ്പിന്റെ (മലയാളം) പ്രകാശന കര്‍മ്മം അബ്ദുല്‍ വഹാബ്‌ വൈസ്‌ ചാന്‍സിലര്‍ക്ക്‌ നല്‍കി നിര്‍വ്വഹിച്ചു. ഗേള്‍സ്‌ ഓര്‍ഫനേജിന്റെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം ഡോ.അഹ്‌മദ്‌ സഈദ്‌ കരീം ഹാജി തളങ്കര നിര്‍വ്വഹിച്ചു. കന്നട വാര്‍ഷിക പതിപ്പിന്റെ പ്രകാശനം അബ്ദുള്ള ഹാജീ കളനാട്‌ അബ്ദുള്ള ഉളുവാറിന്‌ നല്‍കി നിര്‍വ്വഹിച്ചു. ഡോ. അഹ്മദ്‌ സഈദ്‌ അനുസ്‌മരണ പ്രഭാഷണം നടത്തി. സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉന്നത വിജയം നേടിയവര്‍ക്ക്‌ സമ്മാന വിതരണം ചെയ്‌തു.
മാഹിന്‍ ഹാജി കല്ലട്ര, സ്വാലിഹ്‌ സഅദി, കുട്ടശ്ശേരി അബ്ദുള്ള ബാഖവി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ ഗഫാര്‍ സഅദി റണ്ടത്താണി,കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി,കീം തളങ്കര, ഹാഫിള്‌ അഹ്‌മദ്‌ സഅദി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, എം.ടി.പി.അബ്ദുല്ല മൗലവി, ഇബ്രാഹിം സഅദി മുഗു. ഡോ.അബൂബക്കര്‍, മൊയ്‌തീന്‍ കുട്ടി കുണ്ടേരി, ഉമര്‍ മൗലവി ആലക്കാട്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. എസ്‌.എ.അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി സ്വാഗതവും പറഞ്ഞു.