എട്ട്‌ മാസം കൊണ്ട്‌ ഖുര്‍ആന്‍ മുഴുവന്‍ ഹൃദിസ്ഥമാക്കി സഅദിയ്യ വിദ്യാര്‍ത്ഥി അഹ്‌്‌മദ്‌ ഖൈസ്‌ വിസ്‌മയമായി

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥി അഹ്മദ്‌ ഖൈസ്‌ എട്ട്‌ മാസം കൊണ്ട്‌ ഖുര്‍ആന്‍ മുഴുവന്‍ മന:പാഠമാക്കി ഖുര്‍ആന്‍ പഠിതാക്കള്‍ക്കിടയില്‍ വിസ്‌മയമായി. സാധാരണ നിലയില്‍ മൂന്നോ നാലോ വര്‍ഷമെടുത്ത്‌ അഭ്യസിക്കുന്ന പാഠങ്ങളാണ്‌ അഹ്‌്‌മദ്‌ ഖൈസ്‌ കുറഞ്ഞ മാസം കൊണ്ട്‌ പൂര്‍ത്തിയാക്കിയത്‌.
മഞ്ചേശ്വരം കടമ്പാര്‍ ഗാന്ധി നഗറിലെ മുഹമ്മദ്‌ സ്വഫിയ്യ ദമ്പതികളുടെ മകനായ 10 വയസ്സുകാരന്‍ അഹ്‌്‌മദ്‌ ഖൈസ്‌ കഴിഞ്ഞ റമസാനിനു ശേഷമാണ്‌ സഅദിയ്യയില്‍ ചേര്‍ന്നത്‌. നാട്ടില്‍ മദ്രസയില്‍ നിന്നു പഠിച്ച പ്രാരംഭ അറിവ്‌ മാത്രമാണ്‌ ഖുര്‍ആന്‍ സംബന്ധമായി ഉണ്ടായിരുന്നുത്‌.
നല്ല ഓര്‍മ ശക്തിയും കഠിനാദ്ധ്വാനവും സഅദിയ്യയിലെ ഉസ്‌താദുമാരുടെ ചിട്ടയായ ക്ലാസ്സുമാണ്‌ ഇത്ര എളുപ്പത്തില്‍ ഖുര്‍ആന്‍ മന:പാഠമാക്കാന്‍ സഹായകമായതെന്ന്‌ സഹ പാഠികള്‍ സാക്ഷ്യപ്പെടുത്തുന്നു.
അനുഗ്രഹീത നേട്ടം കൈവരിച്ച അഹ്‌്‌മദ്‌ ഖൈസിനെ സഅദിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജനറല്‍ സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍സ കുറാ എന്നിവര്‍ അനുമോദിച്ചു.
ഇന്ന്‌ (ബുധന്‍) ദേളി സഅദിയ്യയില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരി ചടങ്ങില്‍ അഖിലേന്ത്യ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ അഹ്‌മദ്‌ ഖൈസിന്‌ സഅദിയ്യയുടെ പ്രത്യേക ഉപഹാരം നല്‍കും.
AHMMED KAIS