താജുല്‍ ഉലമയുടെ സേവനം സര്ഹിലന്ദിയുടേതിന് സമാനം-സഖാഫി

DSC_2857H
താജുല്‍ ഉലമയുടെ ഒാം ആണ്ട് നേര്‍ച്ചയോട് അനുബന്ധിച്ച് നടന്ന മത പ്രഭാഷണ പരമ്പര മുഹമ്മദലി സഖാഫി തൃകരിപ്പൂര്‍ ഉല്‍ഘാടനം ചെയുന്നു.ദേളി:മുഗള്‍ ഭരണ കാലത്ത് രാഷ്ട്രീയ കുഴപ്പങ്ങള്‍ കാരണം മത തത്വ സംഹിതകളില്‍ നിന്നും ജനങ്ങള്‍ അകന്നു പോകുന്ന സാഹചര്യം ഉണ്ടായപ്പോള്‍ അവരെ നയിക്കാന്‍ ധീരമായി മുന്നോട്ട് വന്ന രണ്ടാം സഹസ്രാ ബ്ദത്തിലെ പരിഷ്‌കര്ത്താനവ് എന്ന പേരില്‍ അറിയപ്പെടുന്ന അഹ്മദ് സര്‍ ഹിന്ദിയുടെ സേവനത്തിന് സമാനമായ സേവനമാണ് ഈ നൂറ്റാണ്ടില്‍ താജുല്‍ ഉലമ കാഴ്ച വെച്ചതെ ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പ്രസ്താവിച്ചു.
താജുല്‍ ഉലമയുടെ ഒന്നാം ആണ്ട് നേര്ച്ച്യോട് അനുബന്ധിച്ച് നടന്ന മത പ്രഭാഷണ പരമ്പര ഉല്ഘാനടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചില മഹാ•ാരില്‍ നിന്ന് ജീവിക്കുന്നതിനേക്കാള്‍ ജനങ്ങള്ക്ക്് ഉപകാരം അവരുടെ വഫാത്തിന്ന് ശേഷമുള്ള ബര്സ‍ഖീ ജീവിതത്തിലാണെന്നും താജുല്‍ ഉലമയുടെ മഖ്ബറ സിയാറത്തിന്നായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുന്നതിന്റെ കാരണം അതായിരിക്കാം എന്നും അദ്ധേഹം ഓര്മിയപ്പിച്ചു.മാണിക്കോ ത്ത് അബ്ദുല്ല മുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ പ്രാര്ത്ഥലന നടത്തി.. ബഷീര്‍ സഅദി നുച്ച്യാട് മുഖ്യപ്രഭാഷണം നടത്തി. കുട്ടശ്ശേരി അബ്ദുല്ല ബാഖവി, അബ്ദുല്‍ ഹമീദ് സഅദി കാജൂര്‍ ,ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി,ഷാഫി ഹാജി,സുബൈര്‍ എയ്യള, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.