രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും ജനന മരണ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനവും ഉദ്ഘാടനം ചെയ്തു.

Shifa-Saadiya

 

സഅദാബാദ്: ഇന്നലെ ഗാന്ധി ജയന്തിയോടനുബന്ധിച്ച് ശിഫാ സഅദിയ്യ ഹോസ്പിറ്റലില്‍ രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും ജനന മരണ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനവും ഉ ദ്ഘാടനം ചെയ്തു.

രക്ത ഗ്രൂപ്പ്  നിര്‍ണ്ണയ ക്യാമ്പ് കാസറഗോഡ് ഡിസ്ട്രികിറ്റ് പോലീസ് മേധാവി തോംസന്‍ ജോസും ജനന മരണ രജിസ്‌ട്രേഷന്‍ ഓണ്‍ലൈന്‍ പ്രവര്‍ത്തനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജിയും ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, ആയിഷ സഅദൂല്ല, ഹാജി ഹുസൈന്‍ കടവത്ത്, ഡോ: അബൂബക്കര്‍, ഡോ: ബാസിത്ത്, ഡോ: സല്‍വി കലൈ , ഡോ: അബിലാഷ്  ആന്റണി,  ഡോ: മൊയ്തീന്‍ കുഞ്ഞി,ഫാസില്‍ സഅദി, ഉസ്താദ് ഹസ്സന്‍ ബായി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്മിനി ശ്രീ കുമാര്‍ സ്വാഗതവും നാഷണല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.