സ്റ്റാര്‍ ഓഫ് മന്‍ത്ത് പ്രഥമ അവാര്‍ഡ് ഉനൈസ് കര്‍ന്നൂറിന്

C-- (11)

ദേളി: സഅദിയ്യ ദഅ്‌വ കോളേജ് ബി. കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച നോളജ് ടെസ്റ്റ്് 2014 ലെ പ്രഥമ സ്റ്റാര്‍ ഓഫ് മന്‍ത്ത് അവാര്‍ഡ് +2 വിദ്യാര്‍ത്ഥി ഉനൈസ് കര്‍ന്നൂറിന്.

കഴിഞ്ഞ ദിവസങ്ങളില്‍ വിജയികളായവരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച വിക്ടറി സ്റ്റേജ് ക്വിസ്സ് മത്സരത്തില്‍ നിന്നാണ് ഉനൈസിനെ ജേതാവായി പ്രഖ്യാപിച്ചത്.

വൈകുന്നേരം 5 മണിക്ക് ആരംഭിച്ച വിക്ടറി സ്റ്റേജ് മത്സരത്തിലെ വ്യത്യസ്തങ്ങളായ ചോദ്യങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ശരിയുത്തരം എഴുതിയാണ് ഉനൈസ് സ്റ്റാര്‍ ഓഫ് മന്‍ത്ത് അവാര്‍ഡിന് അര്‍ഹനായത്. മത്സരാര്‍ത്ഥികളെയും കാണികളെയും ഒരുപോലെ ആകര്‍ഷിച്ച മത്സരം അബ്ദുല്‍ റഹ്മാന്‍ ആരിക്കാടി നിയന്ത്രിച്ചു. ഉനൈസിനുളള സ്റ്റാര്‍ ഓഫ് മന്‍ത്ത് അവാര്‍ഡ് പൊതു വേദിയില്‍ വെച്ച് സമ്മാനിച്ചു.