സഅദിയ്യ:യുടെ തണലില്‍ ഒരു അനാഥ കൂടി വിവാഹ ജീവിതത്തിലേക്ക്

Banath_Marriage
ദേളി ജാമിഅ സഅദിയ്യ അനാഥലയത്തിലെ വിദ്യാര്‍ത്ഥിനിയുടെ നിഖാഹിന് നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിക്കുന്നുദേളി: സഅദിയ്യ യതീംഖാനയില്‍ നിന്നുള്ള അനാഥ വിദ്യാര്‍ത്ഥിയായ മര്‍ഹൂം അബ്ദുല്‍ ഖാദര്‍ ബെണ്ടിച്ചാലിന്റെ മകള്‍ ഖദീജത്ത് സുനീറയെ വധുവായി സ്വീകരിച്ച് അതിഞ്ഞാല്‍ എ.കെ.അബ്ദുല്‍ സമദിന്റെ മകന്‍ അനീസ് അഹ്മദാ മാതൃകായയി. 14 വര്‍ഷം പിന്നിടുന്ന സഅദിയ്യ വനിതാ യതീംഖാനയില്‍ 2003 മുതല്‍ പഠിച്ചു വരുന്ന ഖദീജത്ത് സുനീറ ബെണ്ടിച്ചാലിലെ മര്‍ഹൂം അബ്ദുല്‍ ഖാദിറിന്റെയും സഫിയയുടെയും മകളാന്. 12 വര്‍ഷം മുമ്പ് പിതാവ് നഷ്ടപ്പെട്ട ഖദീജത്ത് സുനീറ ഇപ്പോള്‍ സഅദിയ്യ വനിതാ കോളേജില്‍ അഫ്‌സലുല്‍ ഉലമാ ബി.എ. പഠിച്ചുകൊണ്ടിരിക്കെയാണ് വിവാഹ സൗഭാഗ്യമുണ്ടായത്. സഅദിയ്യയുടെ തണലില്‍ ഇതോടെ 25 പെണ്‍ കുട്ടികള്‍ക്ക് മംഗല്യ സൗഭാഗ്യം ഉണ്ടായി.
marriage2
സഅദിയ്യ മസ്ജിദ് യൂസുഫ് നസ്‌റുല്ലയില്‍ നൂര്‍കണക്കിന് പണ്ഡിതരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ഥാപന- സംഘടനാ നേതാക്കളുടെയും സാനിധ്യത്തില്‍ നടന്ന നിക്കാഹ് സദസ്സിന് സമസ്ത പ്രസിഡന്റും ജാമിഅ സഅദിയ്യ അറബിയ്യ ചാന്‍സിലറുമായ നൂറുല്‍ ഉലമാ എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ കാര്‍മികത്വം വഹിച്ചു. സമസ്ത വൈസ് പ്രസിഡന്റ് നിബ്രാസുല്‍ ഉലമാ എ.കെ.അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നടത്തി. എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ഉബൈദുല്ലാഹി സഅദി, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, അബ്ദുള്ള ബാഖവി കുട്ടശ്ശേരി, അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ മേല്‍പറമ്പ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ മദനിത, കരീം തളങ്കര, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അബ്ദുല്‍ റസാഖ് ഹാജി റോസി റൊമാന്‍, അബ്ദുല്‍ വഹാബ് തൃക്കരുപ്പൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്ല ഹുസൈന്‍ കടവത്ത്, എം.ബി.അഷ്‌റഫ് കാഞ്ഞങ്ങാട്, മുഹമ്മദ് ശരീഫ കാപ്പില്‍, അബ്ദ്ുല്‍ റസാഖ് ഹാജി മേല്‍പറമ്പ,സ്വലാഹുദ്ധീന്‍ അയ്യൂബി, സിദ്ധീഖ് സിദ്ധീഖി, മുഹമ്മദ് ബാഖവി അതിഞ്ചാല്‍, സി.കെ. അബ്ദുല്‍ ഖാദര്‍ ദാരിമി, ഇബ്രാഹിം സഅദി മുഗു, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മായില്‍ സഅദി പാറപ്പള്ളി , അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ ഖാദിര്‍ ഹാജി പാറപ്പള്ളി, ശാഫി ഹാജി ദേളി, ഇബ്രാഹിം സഅദി വിട്ടല്‍, ശാഫി ഹാജി ബേവിഞ്ച, അബ്ദുല്‍ റഹ്മാന്‍ തോട്ടം, സുബൈര്‍ എയ്യള, തുടങ്ങിയവര്‍ സംബന്ധിച്ചു.
Marriage1
സഅദിയ്യ യതീംഖാനയില്‍ വിദ്യാഭ്യാസ താമസ ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം പഠനശേഷം ജീവിത പങ്കാളിയെ കൂടി കണ്ടെത്തുന്നതിനും ഉത്സാഹിക്കുന്നത് പരക്കെ പ്രശംസിക്കപ്പെട്ടിട്ടുണ്ട്.