ദുബൈ രാജ്യാന്തര ഖുര്‍ആന്‍ അവാര്‍ഡ് – ഖലീല്‍ തങ്ങളുടെ പ്രഭാഷണം ബുധനാഴ്ച

HOLLY-21
ദുബൈ . ഇരുപത്തി ഒന്നാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി മലയാള പ്രഭാഷണ വേദിയില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറിയും മലപ്പുറം മഅദിന്‍ അക്കാദമി ചെയര്‍മാനുമായ അസ്സയ്യിദ് ഇബ്റാഹിമുല്‍ ഖലീലുല്‍ ബുഖാരി 31.05.2017 ബുധനാഴ്ച രാത്രി പത്ത് മണിക്ക് കറാമ ഊദ് മേത്തയിലെ അല്‍ നാസര്‍ ലേഷര്‍ ലാന്‍റ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തും. സന്തുലിത സമൂഹത്തിന് ഖുര്‍ആനിക ദര്‍ശനം എന്നതാണ് പ്രഭാഷണ വിഷയം. ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്.
പ്രഭാഷണം ശ്രവിക്കാന്‍ എത്തുന്നവര്‍ക്കായി വിവിധ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദുബൈ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സമ്പന്ധമായ വിവരങ്ങള്‍ 050-5015024 എന്ന നമ്പറില്‍ ലഭിക്കും .സഅദിയ്യ, ഐ.സി.എഫ്. ആര്‍.എസ്.സി ഘടകങ്ങളുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പരിപാടിയില്‍ സഅദിയ്യയുടെ പ്രതിനിധിയായി പങ്കെടുക്കുന്ന സയ്യിദ ഇബ്റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പ്രമുഖ പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനും പ്രബോധന രംഗത്തെ നിറ സാന്നിധ്യവും മുസ്ലിം കൈരളിയുടെ ആത്മീയ നേതാക്കളില്‍ ഒരാളുമാണ്.
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍ യു.എ.ഇ. ഗവര്‍മെന്‍റ് പ്രതിനിധികള്‍ സമസ്ഥ കേരള ജംഇയ്യത്തുല്‍ ഉലമായിലെ പണ്ഡിതര്‍ സാമൂഹ്യ സാംസ്കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.
ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമളാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിന്നും പഠനം പ്രോല്‍സാഹിപ്പിക്കുന്നതിന്നുമായി ദുബൈ ഗവണ്‍മെന്‍റ് കഴിഞ്ഞ 20 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരംഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ മുന്‍ പ്രസിഡണ്ടും മുസ്ലിം കേരളത്തന്‍റെ നവോത്ഥാന ശില്‍പിയുമായിരുന്ന നൂറുല്‍ ഉലമാ എം. എ. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരുടെ സുശക്തമായ മേല്‍ നോട്ടത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി കാസറഗോഡ് ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്ന മത ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. സ്ഥാപനത്തിന്‍റെ കീഴില്‍ ദുബൈ ഔഖാഫിന്‍റെ അംഗീകാരത്തോടെ മൂന്ന് പതിറ്റാണ്ടിലധികമായി ദുബായില്‍ പ്രവര്‍ത്തിക്കുന്ന മത സാമൂഹ്യ സ്ഥാപനമാണ് ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്‍റര്‍. ദുബൈ ഖിസൈസിലെ വിശാലമായ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പ്രൈമറി സെക്കന്‍‍ഡറി തലങ്ങളിലുള്ള മദ്റസകള്‍ മത പഠന ക്ലാസുകള്‍ ഫാമിലി ഗൈഡന്‍സ് ഖുര്‍ആന്‍ പാരായണ വിശദീകരണ ക്ലാസുകള്‍ ഇസ്ലാമിക് ലൈബ്രറി ഉംറ സര്‍വീസ് ഖുര്‍ആന്‍ ഹദീസ് പഠന കോഴ്സുകള്‍ അറബീ ഭാഷാ പഠന ക്ലാസുകള്‍ തുടങ്ങിയ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.
ദുബൈയിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് ഔഖാഫിന്‍റെ പ്രത്യേക അനുമതിയോടെ ഖുതുബാ പ്രഭാഷണങ്ങളും മത പഠന ക്ലാസുകളും സഅദിയ്യയുടെ കീഴില്‍ നടന്ന് വരുന്നു. കൂടാതെ റമളാനില്‍ വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമത്തില്‍ നൂറ് കണക്കിന്നാളുകള്‍ പങ്കെടുക്കുന്നു.

സഅദിയ്യ അലുംനി ഖത്തർ -സ്നേഹ വിരുന്നു സംഘടിപികുന്നു

ഖത്തര്‍: സഅദിയ്യ അലുംനി ഖത്തർ വെള്ളിയാഴ്ച 6 ജനുവരി 2017ന് 12:30 PM – 3:30 PM (Garden Village Restaurant, Bin Omran) സ്നേഹ വിരുന്നു സംഘടിപികുന്നു. മുഴുവന്‍ സഅദിയ്യ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഓണ്‍ലൈന്‍ രജിസ്റ്റര്‍ പൂര്‍ത്തിയാക്കുകയും അന്നേദിവസം കൃത്യസമയത്ത് എത്തിചേരരണമെന്ന്‍ സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.ഓണ്‍ലൈന്‍ രെജിസ്ട്രേഷന്‍ www.saadiya.org വഴിയും Saadiya Android Application വഴിയും ചെയ്യാവുന്നതാണ്.


സഅദിയ്യ അലുംനി ദുബായ് – ‘സാര്‍വ്വകാലികമാം പുണ്യജന്മം’-മിലാദ് ഫെസ്റ്റ്. മെംബെര്‍ഷിപ്‌ ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ ആരംഭിച്ചു


സഅദിയ്യ അലുംനി ദുബായ് മിലാദ് ഫെസ്റ്റ് ‘സാര്‍വ്വകാലികമാം പുണ്യജന്മം’. മെംബെര്‍ഷിപ്‌ ഓണ്‍ലൈന്‍ റെജിസ്ട്രേഷന്‍ ആരംഭിച്ചു.അപ്ലിക്കേഷന്‍ ഫോറം താഴെ കൊടുത്തിരിക്കുന്നു.

സഅദിയ്യ Android ആപ്പ് വഴിയും മെംബെര്‍ഷിപ്‌ റെജിസ്റ്റെര്‍ ചെയ്യാവുന്നതാണ്.

ആപ് ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.കൊടി ഉയര്‍ന്നു; സഅദിയ്യ 46 -ാം വാര്‍ഷികത്തിനും താജുല്‍ ഉലമാ നൂറുല്‍ ഉലമാ ഉറൂസിനും തുടക്കമായി

PADAAGAകാസര്‍കോട്:ജാമിഅ സഅദിയ്യ അറബിയ്യയുടെ 46 -ാം വാര്‍ഷിക സനദ് ദാന മഹാസമ്മേളനത്തിനും നാലു പതിറ്റാണ്ടുകാലം സഅദിയ്യയെ മുന്നില്‍ നിന്ന് നയിച്ച താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം.എ ഉസ്താദ് എന്നിവരുടെ വാര്‍ഷിക ഉറൂസിനും പ്രഢൗമായ തുടക്കം. ഉറൂസിന് തുടക്കം കുറിച്ച് നൂറുല്‍ ഉലമയുടെ മഖ്ബറയുടെ ചാരത്ത് സമസ്തയുടെ ത്രിവര്‍ണ പതാക സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ വാനിലേക്ക് ഉയര്‍ത്തി.

സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി കല്ലക്കട്ട, സയ്യിദ് അഷ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ഫറൂക്ക്, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് യു.പി.എസ് തങ്ങള്‍, സയ്യിദ് അബ്ദുര്‍ റഹ് മാന്‍ ശഹീര്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ് ദല്‍ തങ്ങള്‍, എ.പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, മുഹമ്മദ് ബാദിഷാ സഖാഫി കൊല്ലം, പി.എ.കെ മുഴപ്പാല, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി ഹുസൈന്‍ സഅദി, മുക്രി ഇബ്രാഹിം ഹാജി, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, മുല്ലച്ചേരി അബ്ദുല്‍ ഖാദിര്‍ ഹാജി, എം.എ.സി അബ്ദുല്‍ ഖാദിര്‍ ഹാജി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഉബൈദുല്ലാഹി സഅദി, അബ്ദുല്‍ വഹാബ് എം.എ, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, മൊയ്തു സഅദി ചേരൂര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, സിറാജ് അബ്ദുല്ല ഹാജി, ഏണിയാടി അബ്ദുല്‍ കരീം സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, പാറപ്പാള്ളി ഇസ്മാഈല്‍ സഅദി, ഷാഫി ഹാജി കീഴൂര്‍, അബ്ദുര്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്ല ഹാജി കളനാട്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്നു, ഷാഫി കുദിര്‍ ഹസന്‍ കുഞ്ഞി മള്ഹര്‍, പാറപ്പള്ളി ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് നടന്ന പ്രവാസി സംഗമത്തില്‍ ദേവര്‍ശോല അബ്ദുല്‍ സലാം മുസ്‌ലിയാര്‍ വിഷായവതരണവും സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷന്‍ അംഗം മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി മുഖ്യപ്രഭാണവും നടത്തി.

സഅദിയ്യ 46-ാം വാര്‍ഷികത്തിനും താജുല്‍ ഉലമ-നൂറുല്‍ ഉലമ ഉറൂസിനും എട്ടിന് കൊടിഉയരും

sammelana emplam


കാസര്‍കോട്: തെന്നിന്ത്യയുടെ വിജ്ഞാന വിസ്മയമായ ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ 46-ാം വാര്‍ഷിക സനദ്ദാന മഹാസമ്മേളനം ഈമാസം 12, 13, 14 തിയതികളില്‍ സഅദാബാദില്‍ നടക്കും. നാലു പതിറ്റാണ്ടുകാലം സഅദിയ്യയെ മുന്നില്‍ നിന്ന് നയിച്ച താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമ എം എ ഉസ്താദ് എന്നിവരുടെ വാര്‍ഷിക ഉറൂസ് പരിപാടികള്‍ കൂടി സമ്മേളന ഭാഗമായി നടക്കും. ഈമാസം എട്ടിന് തിങ്കളാഴ്ച രാവിലെ 9.30ന് സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തുന്നതോടെ സഅദാബാദ് ഉറൂസിനായി സജ്ജമാകും.

താജുല്‍ ഉലമക്കുള്ള മഹോന്നത സ്മാരകമായി 1.5 കോടി രൂപ ചെലവില്‍ പണി പൂര്‍ത്തിയായ സഅദിയ്യ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, താജുല്‍ ഉലമ സൗധത്തിന്റെ ഉദ്ഘാടനം, നൂറുല്‍ ഉലമ മഖ്ബറക്കു സമീപം നിര്‍മ്മാണം പൂര്‍ത്തിയായ പ്രാര്‍ത്ഥനാ ഹാള്‍, യതീംഖാന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, എന്നിവയുടെ ഉദ്ഘാടനവും, നുറുല്‍ ഉലമാ ചാരിറ്റബില്‍ ട്രസ്റ്റിന്റെ കീഴില്‍ നിര്‍മ്മിച്ചപ്രഥമ വീടിന്റെ താക്കോല്‍ദാനവും രണ്ടാം വീടിന്റെ കുറ്റിയടിക്കലും ഇതിനൊന്നിച്ച് നടക്കും.

അനുസ്മരണ പരിപാടികള്‍, സമാപന സമ്മേളനം, ആത്മീയ സംഗമം തുടങ്ങിയവയിലായി വിദേശ രാഷ്ട്ര പ്രതിനിധികള്‍ ഉള്‍പ്പെടെ പ്രമുഖ പണ്ഡിതര്‍, സയ്യിദുമാര്‍, രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും. വിവിധ പരിപാടികളിലായി അഞ്ചുലക്ഷത്തിലേറെ വിശ്വാസികള്‍ സഅദിയ്യയിലെത്തും. വിശ്വാസി ലക്ഷങ്ങളെ വരവേല്‍ക്കാന്‍ അതിവിപുലമായ സജ്ജീകരണങ്ങളാണ് സഅദാബാദില്‍ ഒരുക്കുന്നത്.
തിങ്കളാഴ്ച രാവിലെ 10.30ന് നടക്കുന്ന പ്രവാസി കുടുംബസംഗമം സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. മാണിക്കോത്ത് എ പി അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി പ്രഭാഷനം നടത്തും.

ഒമ്പതിന് രാവിലെ 10 മണിക്ക് പാരന്റ്‌സ് കോണ്‍ഫഫന്‍സില്‍ ആയിരത്തിലേറെ രക്ഷിതാക്കള്‍ സംബന്ധിക്കും. ചെമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്യും.

12ന് വെള്ളിയാഴ്ച വിവിധ മഖാമുകളില്‍ നടക്കുന്ന സിയാറത്തോടെയാണ് ത്രിദിന സമ്മേളനത്തിനും ഉറൂസ് പരിപാടികള്‍ക്കും ഔപചാരിക തുടക്കം കുറിക്കുന്നത്. രാവിലെ എട്ട് മണിക്ക് എട്ടിക്കുളം താജുല്‍ ഉലമ മഖാമില്‍ സിയാറത്തിന് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി കൊയിലാണ്ടി നേതൃത്വം നല്‍കും. പൊസോട്ട് സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി മഖാം സിയാറത്തിന് സയ്യിദ് അത്വാവുള്ള തങ്ങള്‍, ത്വാഹിര്‍ തങ്ങള്‍ മഖാം സിയാറത്തിന് സയ്യിദ് കുഞ്ഞിക്കോയ തങ്ങള്‍ മുട്ടം നേതൃത്വം നല്‍കും. തളങ്കര മാലിക്ദീനാര്‍ മഖാം സിയാറത്തിന് സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങളും സഈദ് മുസ്‌ലിയാര്‍ മഖാം സിയാറത്തന് സയ്യിദ് ഹസന്‍ തങ്ങളും നൂറുല്‍ ഉലമ മഖാം – കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജി മഖബ്‌റ സിയാറത്തിന് ളിയാഹുല്‍ മുസ്തഫ സയ്യിദ് ഹാമിദ് തങ്ങള്‍ മാട്ടൂലും നേതൃത്വം നല്‍കും.

വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് ഉദ്ഘാടന സമ്മേളനം സയ്യിദ് അസ്‌ലം ജിഫ്രി തങ്ങളുടെ പ്രാര്‍ഥനയോടെ തുടങ്ങും. സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മൈനോറിറ്റി ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സയ്യിദ് മശ്ഹൂദ് ഫൗജ്ദാര്‍ ഉദ്ഘാടനം ചെയ്യും. ഡോക്യുമെന്ററി, സുവനീര്‍, പുസ്തകം എന്നിവയുടെ പ്രകാശനം പി കരുണാകരന്‍ എം പി, എ ജി സി ബശീര്‍, മുഹ്‌യിദ്ദീന്‍ ബാവ എം എല്‍ എ, ഡോ. എന്‍ എ മുഹമ്മദ്, മാഹിന്‍ ഹാജി കല്ലട്ര, സി ടി അഹ്മദ് അലി എന്നിവര്‍ നിര്‍വഹിക്കും. യുഡോകിയാ എക്‌സ്‌പോ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ ഐ എ എസും ബുക് ഫെയര്‍ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി വി സി ഡോ. ഗോപകുമാറും ഉദ്ഘാടനം ചെയ്യും.

രാത്രി ഏഴിന് മൗലീദ്, ഖത്തം ദുആ, ജലാലിയ്യ സദസ്സിന് സയ്യിദ് ശുഐബ് ആലം സാഹിബ് കീളക്കര, സയ്യിദ് മുഖ്താര്‍ അഹ്മദ് ഖാദിരി ബഗ്ദാദ്, സയ്യിദ് കെ എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

13ന് ശനിയാഴ്ച രാവിലെ 9.30ന് മുസ്‌ലിം ജമാഅത്ത് സമ്മേളനം സംസ്ഥാന ന്യൂനപക്ഷ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും. കെ പി ആര്‍ ടാഗോര്‍, വൈ കെ മുദ്ദുകൃഷ്ണ, അഡ്വ. എ കെ ഇസ്മാഈല്‍ വഫ പ്രസംഗിക്കും. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ദഅ്‌വാ കോണ്‍ഫറന്‍സ് ഉബൈദുല്ലാഹി സഅദിയുടെ അധ്യക്ഷതയില്‍ കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്യും. ഡോ. അബ്ദുല്‍ ഹകീം അസ്ഹരി പ്രസംഗിക്കും. വൈകിട്ട് നാലിന് താജുല്‍ ഉലമ, നൂറുല്‍ ഉലമ, പൊസോട്ട് തങ്ങള്‍ അനുസ്മരണം പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കാസിം ഇരിക്കൂര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര അനുസ്മരണ പ്രഭാഷണം നടത്തും.

വൈകിട്ട് 6.30ന് അറബി-ഉറുദു നാഷണല്‍ കോണ്‍ഫറന്‍സ് മൗലാന ഫാസില്‍ റിസ്‌വി കാവല്‍കട്ടയുടെ അധ്യക്ഷതയില്‍ ഡോ. മാസിന്‍ മെഹ്ദി ഐദറൂസ് യമന്‍ ഉദ്ഘാടനം ചെയ്യും. സി. മുഹമ്മദ് ഫൈസി, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, സി എച്ച് ശങ്കരമൂര്‍ത്തി പ്രസംഗിക്കും.
രാത്രി 8.30ന് ബുര്‍ദ മജ്‌ലിസ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്റെ അധ്യക്ഷതയില്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അഹ്മദ് മുഖ്താര്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. ശുക്കൂര്‍ ഇര്‍ഫാനിയും സംഘവും നേതൃത്വം നല്‍കും.

സമാപന ദിവസമായ ഞായറാഴ്ച രാവിലെ എട്ട് മണിക്ക് സഅദി സംഗമത്തോടെ പ്രോഗ്രാം ആരംഭിക്കും. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍ പ്രാര്‍ഥന നടത്തും. എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
ഒമ്പത് മണിക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അലുമ്‌നി മീറ്റ് അബ്ദുര്‍റഹ്മാന്‍ ഹാജി മുല്ലച്ചേരിയുടെ അധ്യക്ഷതയില്‍ ഡോ. പി എ അഹ്മദ് സഈദ് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ വിഷയാവതരണം നടത്തും.

താജുല്‍ ഉലമയുടെ സ്മാരകമായി ഒന്നരക്കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയായ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക് ഡോ. സയ്യിദ് മാസിന്‍ മഹ്ദി അല്‍ ജിഫ്‌രി ഉദ്ഘാടനം ചെയ്യും. എം എല്‍ എമാരായ പി ബി അബ്ദുര്‍റസാഖ്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എന്നിവരും അബ്ദുല്‍ ജലീല്‍ ഹാജി അജ്മാന്‍, എ കെ എം. അഷ്‌റഫ് മഞ്ചേശ്വരം, അഡ്വ. സി എച്ച് കുഞ്ഞമ്പു, തുടങ്ങിയവര്‍ ആശംസ നേരും.

10.30ന് വിദ്യാഭ്യാസ വികസന സെമിനാര്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അധ്യക്ഷതയില്‍ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യും. യതീംഖാന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും. ലക്ഷദ്വീപ് എം പി ഫൈസല്‍ പി പി, കണ്ണൂര്‍ വി സി ഖാദര്‍ മാങ്ങാട്, ടെക്‌നിക്കല്‍ സര്‍വകലാശാല പ്രോ. വി സി എം അബ്ദുര്‍റഹ്മാന്‍, എന്‍ അലി അബ്ദുല്ല, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ), ഡോ. കെ എ നവാസ് (എല്‍ ബി എസ്), അഡ്വ. ബി എം ജമാല്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിക്കും.

ബിദുരധാരികള്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണവും മുല്‍ത്തഖല്‍ ഉലമ -പണ്ഡിത സമ്മേളനവും ഉച്ചക്ക് രണ്ടുമണിക്ക് നടക്കും. മാട്ടൂല്‍ തങ്ങളുടെ അധ്യക്ഷതയില്‍ എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്യും. കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, കോടമ്പുഴ ബാവ മുസ്‌ലിയാര്‍ പ്രസംഗിക്കും.

സമാപന സനദ്ദാന മഹാസമ്മേളനം വൈകിട്ട് 4.30ന് ആരംഭിക്കും. സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഡോ. സൈഫ് റാശിദ് അല്‍ ജാബിരി ദുബൈ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ സനദ് ദാനം നിര്‍വ്വഹിക്കും. സഅദിയ്യ ഉപാധ്യക്ഷന്‍ കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി സനദ്ദാന പ്രഭാഷണവും സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണവും നടത്തും. സയ്യിദ് മൗലാനാ മുഫ്തി മശ്ഹൂദ് ചെന്നൈ മുഖ്യാതിഥിയായിരിക്കും. സഅദി, അഫ്‌ളല്‍ സഅദി, ഹാഫിള്‍ തുടങ്ങി 247 പേര്‍ ഈ സമ്മേളനത്തില്‍ സനദ് സ്വീകരിക്കും.

സഅദിയ്യ പ്രിന്‍സിപ്പാള്‍ എ കെ അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍, പേരോട് അബ്ദുര്‍ റഹ്മാന്‍ സഖാഫി, അബ്ബാസ് മുസ്ലിയാര്‍ മഞ്ഞനാടി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുന്‍ കേന്ദ്ര മന്ത്രി സി എം ഇബ്രാഹീം, കര്‍ണാടക മന്ത്രി യു ടി ഖാദര്‍, എന്‍ വി അബ്ദുറസാഖ് സഖാഫി, അബ്ദു ലത്തീഫ് പഴശ്ശി തുടങ്ങിയവര്‍ പ്രസംഗിക്കും.

വൈ. അബ്ദുല്ലക്കുഞ്ഞി ഹാജി, എ പി അബ്ദുല്‍ കരീം ഹാജി ചാലിയം, മന്‍സൂര്‍ ഹാജി ചെന്നൈ, എസ് കെ ഖാദര്‍ ഹാജി ബാംഗ്ലൂര്‍ അവാര്‍ഡ്ദാനം നിര്‍വ്വഹിക്കും.

സഅദിയ്യയെ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയില്‍നിന്നും ഏറ്റെടുത്ത് വിശ്വോത്തര യൂനിവേഴ്‌സിറ്റിയായി വളര്‍ത്തിയെടുത്ത നൂറുല്‍ ഉലമ എം എ ഉസ്താദില്ലാത്ത ആദ്യ സമ്മേളനമാണിത്. ഉസ്താദിന്റെ വിയോഗത്തിന്റെ ഒന്നാം ആണ്ട് ദിനത്തില്‍ നടക്കുന്ന സമ്മേളനം താജുല്‍ ഉലമയുടെയും നൂറുല്‍ ഉലമയുടെയും സ്മരണകളാല്‍ ധന്യമാകും.

വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ട്രഷറര്‍ ടി സി മുഹമ്മദ് കുഞ്ഞി ഹാജി, സൈസ് പ്രസിഡന്റ് മുക്രി ഇബ്രാഹീം ഹാജി, പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മലി സഖാഫി തൃക്കരിപ്പൂര്‍, സ്വാഗത സംഘം വര്‍ക്കിംഗ് കണ്‍വീനര്‍ പള്ളങ്കോട് അബ്്ദുല്‍ ഖാദിര്‍ മദനി, സെക്രട്ടറി എം എ അബ്ദുല്‍ വഹാബ്, പ്രചാരണ സമിതി കണ്‍വീനര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സഅദിയ്യ സെക്രട്ടറിയേറ്റ് മെമ്പര്‍ ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട്, ചിത്താരി അബ്ദുല്ല സഅദി എന്നിവര്‍ സംബന്ധിച്ചു.

സഅദിയ്യ സമ്മേളനത്തിന് വിളംബരമായി: അനുബന്ധ പരിപാടികള്ക്ക് 7 ന് തുടക്കം

2015 copyദേളി: ഫെബ്രുവരി 12 മുതല്‍ ആരംഭിക്കു ജാമിഅ സഅദിയ്യ അറബിയ്യ യുടെ 12-ാം വാര്ഷിക താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണ സമ്മേളനത്തിന്റെ അനുബന്ധ പരിപാടികള്ക്ക് ഇന്നലെ കാഞ്ഞാങ്ങാട് നഗരത്തില്‍ നടന്ന വിളംബര റാലി യോടെ തുടക്കമായി
അതിഞ്ഞാല്‍ ഉമര്‍ സമര്കുന്തി മഖാമില്‍ സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂരിന്ന്‍റെ പ്രാര്ത്ഥയനയോടെ ആരംഭിച്ച റാലി പുതിയ കോട്ട്’ നൂറുല്‍ ഉലമാ സ്‌ക്വയറില്‍ നടന്ന വിളംബര സമ്മേളനത്തോടെ സമാപിച്ചു.ദഫ് സകൗ’് സംഘങ്ങളുടെ വിവിധ ഡിസ്‌പ്ലേകളും അണിനിരന്ന റാലി അക്ഷരാര്ത്ഥ്ത്തില്‍ കാഞ്ഞങ്ങാട് നഗരം കയ്യടക്കി.ട്രാഫിക്ക് തടസ്സമാകാതെ അച്ചടക്കത്തോടെ അടിവെച്ച് നീങ്ങിയ റാലി നഗരത്തിനു നവ്യാനുഭവമായി.സയ്യിദ്മുത്തുക്കോയ തങ്ങള്‍ കണ്ണവം സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് കെ പി ഹുസൈന്‍ സഅദി കെസി റോഡ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ വഹ്ബ് എം എ, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി , ടി സി മുഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ റസാഖ് സഅദി, ഹമീദ് മൗലവി ആലംപാടി, പാറപ്പള്ളി അബ്ദുല്‍ ഖാദിര്‍ ഹാജി,സുലൈമാന്‍ കരിവെള്ളൂര്‍, ചിത്താരി അബ്ദുല്ല ഹാജി, അഷ്‌റഫ് അഷ്‌റഫി,മദനിഹമീദ്,ഇസ്മാഈല്‍ സഅദിപാറപ്പള്ളി,അലിപൂച്ചക്കാട്, സ്വാലിഹ് ഹാജി മുക്കോട് പി എസ് പൂച്ചക്കാട്, ഇബ്രാഹിം സഅദി, സത്താര്‍ പെ’ിക്കുണ്ട്, ഹമീദ് മൗലവി,അബ്ദുല്‍ ഖാദിര്‍ ഹാജി ചേറ്റുക്കുണ്ട് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്കി്.
jjjjjjjjjjjjjjjjjjjjjjj
സമ്മേളന സന്ദേശം നേരിട്ട് വീടുകളിലെത്തിക്കുതിന് ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ നീണ്ടു നില്ക്കു ഡോര്‍ ടു ഡോര്‍ ജന സമ്പര്ക്കു പരിപാടി സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കെ കെ ഹുസൈന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു.സി കെ അബ്ദുല്ഖാുദിര്‍ ദാരിമി മാണിയൂര്‍ പരിപാടികള്‍ വിശദീകരിച്ചു.ഇബ്രാഹിം സ്അദി വി’ല്‍ സ്വാഗതം പറഞ്ഞു. ശിഫാ സഅദിയ്യി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കു സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 7 നു നടക്കും സഅദിയ്യ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.8 നു രാവിലെ 9.30 ന് കൊടിയേറ്റം. 10 മണിക്ക് നൂറുല്‍ ഉലമാ മഖ്ബറയില്‍ ഖത്മുല്‍ ഖുര്ആ്ന്‍ ആരംഭിക്കും.10.30 ന് നടക്കു പ്രവാസി കുടംബ സംഗമം എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അദ്ധ്യക്ഷതയില്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.ദേവര്ശോനല അബ്ദുല്‍ സലാം മുസ്ലിയാര്‍ വിഷയാവതരണം നടത്തും.9നു രാവിലെ 10 മണിക്ക് നടക്കു പാരന്സ്ര കോഫറന്സ്. സ്വാഗത സംഘം ചെയര്മാകന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ ഖാദിര്‍ കല്ലട്ര ഉദ്ഘാടനം ചെയ്യും കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ,എംഎം കബീര്‍ ,അബ്ദുല്‍ ഖാദിര്‍ കരുവഞ്ചാല്‍ വിഷയാവതരണം നടത്തും

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍

pallangod photo


കാസര്കോാട്: എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനായി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയെ തെരെഞ്ഞെടുത്തു. തളിപ്പറമ്പ് നാടു കാണി അല്‍ മഖര്‍ ക്യാമ്പസില്‍ നട സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹത്തെ വൈസ് പ്രസിഡന്റായി തെരെഞ്ഞെടുത്തത്. പേരോട് അബ്ദു റഹ്മാന്‍ സഖാഫിയാണ് സംസ്ഥാന പ്രസിഡന്റ്.
കാസര്കോോട് നിും പി.ബി ബശീര്‍ പുളിക്കൂര്‍, എന്‍.പി മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്‌റഫ് കരിപ്പോടി എിവര്‍ സംസ്ഥാന കമ്മറ്റി അംഗങ്ങളാണ്.
ദേലമ്പാടി പഞ്ചായത്തിലെ പള്ളങ്കോട് സ്വദേശിയായ അബ്ദുല്‍ ഖാദിര്‍ മദനി ഉള്ളാള്‍ മദനി കോളേജില്‍ നിും ബിരുദമെടുത്ത ശേഷം ദേളി സഅദിയ്യില്‍ സേവനം ചെയ്തു വരുു. ജാമിഅ സഅദിയ്യ അറബിയ്യ സെക്ര’റിയേറ്റ് അംഗംവും പ’ിക്ക് റിലേഷന്‍ ഓഫീസറുമാണ്.
പഠന കാലത്ത് എസ്.എസ്.എഫിലൂടെ സംഘടനാ രംഗത്തേക്ക് കടു വ പള്ളങ്കോട് മദനി എസ്.എസ്.എഫ് കാസര്കോളട് താലൂക്ക് പ്രസിഡന്റ്, ജില്ലാ ജനറല്‍ സെക്ര’റി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ട്രഷറര്‍, സസ്ഥാന ഉപാധ്യക്ഷന്‍ എീ പദവികള്‍ വഹിച്ചി’ു്.
എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്ര’റി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് സംസ്ഥാന വൈസ് പ്രസിഡന്റാകുത്. മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ വൈസ് പ്രസിഡണ്ടുമാരില്‍ ഒരാളാണ്.
സംസ്ഥാന ഉപാധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെ’ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിക്ക് ജില്ലാ എസ്.വൈ.എസ് പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി്. ശൈഖുനാ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഷാളണിയിച്ചു.

നൂറുല്‍ ഉലമ എം.എ ഉസ്താദിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പെടുത്തുന്നു.

AP-Usthad_daras

ദേളി : മുക്കാല്‍ നൂറ്റാണ്ട് വിജ്ഞാന സേവന രംഗത്ത് നിറഞ്ഞ് നിന്ന പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ടും ജാമിഅ സഅദിയ്യയുടെ ശില്പ്പി യുമായ നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നാമധേയത്തില്‍ അവാര്‍ഡ് ഏര്‍പെടുത്താന്‍ മജ്‌ലിസുല്‍ ഉലാമാഇസ്സഅദിയ്യീന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ദര്‍സ്സ്, മറ്റു സാമൂഹ്യ സേവന മേഖകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭ വ്യക്തികളെ ഓരോ വര്‍ഷവും അവാര്‍ഡ് നല്കി് ആദരിക്കുന്നു. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് എല്ലാ വര്‍ഷവും നൂറുല്‍ ഉലമയുടെ ആണ്ടിനോടനുബന്ധിച്ച് സമ്മാനിക്കും. പ്രഥമ അവാര്‍ഡ് ഫെബ്രുവരി 14ന് നടക്കുന്ന സഅദിയ്യ 46-ാം വാര്ഷി്ക സനദ്ദാന സമ്മേളനത്തില്‍ വിതരണം ചെയ്യും. ഈ വര്‍ഷത്തെ അവാര്‍ഡ് ജേതാവിനെ പിന്നീട് പ്രഖ്യാപിക്കും. ഇത് സംബന്ധമായി ചേര്ന്ന യോഗത്തില്‍ മുഹ്‌യദ്ധീന്‍ സഅദി കുഴിപ്പുറം അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, ഉബൈദുല്ലാഹി സഅദി, കെ പി ഹുസൈന്‍ സഅദി കെ സി റോഡ് ,യു കെ യൂസുഫ് സഅദി, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ റസാഖ് സഅദി ചപ്പാരപ്പടവ്, ശറഫുദ്ധീന്‍ സഅദി, റഫീഖ് സഅദി ദേലമ്പാടി, അബ്ദുല്‍ കരീം സഅദി മുട്ടം, ഇബ്രാഹിം സഅദി മുഗു, നൗഫല്‍ സഅദി തൃക്കരിപ്പൂര്‍, അബ്ദുല്ല സഅദി ചിയ്യൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. ഇസ്മാഈല്‍ സഅദി പാറപ്പള്ളി സ്വാഗതവും ഇബ്രാഹിം സഅദി വിട്ടല്‍ നന്ദിയും പറഞ്ഞു.

സഅദിയ്യ മദ്രസ മീലാദ്‌ഫെസ്റ്റ് 2015 : വ്യാഴാഴ്ച തിരശീലവീഴും

news

ദുബായ്:ലോകാനുഗ്രഹിമുത്ത് നബിയുടെ 1490-ാം ജന്മദിനം ലോകമുസ്‌ലിംകള്സണമുചിതമായിആഘോഷിക്കുകയാണ്. പ്രവാചക പ്രേമികള്ക്ക് വിശുദ്ധ റബീഇനെ വിസ്മരിക്കാന്‍ കഴിയില്ല. പ്രവാചക പ്രേമത്തിന്റെവ്യക്തമായ പ്രകടനമാണ്അവിടുത്തെ ജന്മദിനം കൊണ്ടനുഗ്രഹീതമായ ഈ മാസത്തില്മൗ്ലിദ് പാരായണവും അനുസ്മരണങ്ങളുമെല്ലാം. നാമുംഅതില്ഒളരംഗമാകുതിായിഒത്തുചേരുകയാണ്. 24.12.2015 വ്യാഴം രാവിലെ 7.30 മുതല്വൈരകുരേം 5 മണിവരെ നമ്മുടെ സഅദിയ്യയില്‍. അന്നേദിവസംഎല്ലാതിരക്കുകളുംമാറ്റിവെച്ച് ഒരു പകല്‍ മുഴുവന്‍ നമുക്കുവേണ്ടി -നമ്മുടെ ഹബീബിുവേണ്ടി-താങ്കളുടെയുംകുടുംബത്തിന്റെയും മഹനീയസാിധ്യം പ്രതീക്ഷിച്ചുകൊള്ളുു.

പരിപാടിയുടെ തല്സപമയ സംപ്രേക്ഷണം www.saadiya.org and Saadiya Online Radio വഴിഉണ്ടായിരിക്കുതാണ്.

കാര്യ പരിപാടി

വിദ്യാര്ത്ഥി കളുടെകലാ പരിപാടികള്‍
(പ്രസംഗം,
ഗാനം ,
സംഭാഷണം,
കഥ പറയല്‍,
സംഘ ഗാനം)
അദാനം
ദഫ്, ബുര്ദള, ദുആമജ്‌ലിസ്
മൗലിദ് പാരായണം ഉച്ചക്ക് 12 മണിമുതല്‍
1.30വരെ

പങ്കെടുക്കുക. പുണ്യം നേടുക