സഅദിയ്യ വിദ്യാര്‍ഥിയുടെ മരണം നാടിന്റെ തേങ്ങലായി

കാസര്‍കോട്: ദേളി സഅദിയ്യ ദഅ്‌വ കോളജിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയും ചട്ടഞ്ചാല്‍ പുത്തരിയടുക്കം സ്വദേശിയും തളിപ്പറമ്പ് വളക്കൈ മുഹമ്മദ് ഷാഫി-ഖദീജ ദമ്പതികളുടെ മകനുമായ മര്‍സൂഖ് (16) ആണ് മരിച്ചത്. മഹ്‌റൂഫ ഏക സഹോദരിയാണ്.മര്‍സൂഖിന്റെ അപകടമരണം നാടിന്റെ തേങ്ങലാകുന്നു. ഇന്ന് പുലര്‍ച്ചെ മേല്‍പറമ്പ് ഒറവങ്കരയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ചാണ് മര്‍സൂഖ് മരണപ്പെട്ടത്. പഠനത്തില്‍ മികവ് തെളിയിച്ചിരുന്ന മര്‍സൂഖിന് കലയിലും സാഹിത്യത്തിലുമെല്ലാം അഭിരുചിയുണ്ടായിരുന്നു. പൊതുവിദ്യാഭ്യാസത്തിലും മതവിദ്യാഭ്യാസത്തിലും അഗാധമായ പാടവമുണ്ടായിരുന്ന മര്‍സൂഖിന്റെ വേര്‍പാട് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും താങ്ങാവുന്നതിന് അപ്പുറമാണ്.
മര്‍സൂഖിന്റെ മയ്യിത്ത് പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോള്‍ അധ്യാപകരും വിദ്യാര്‍ഥികളുമെല്ലാം ആശുപത്രിയിലെത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മയ്യിത്ത് സഅദിയയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ഒരുനോക്കുകാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നും ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു.സഹപാഠികളില്‍ പലരും ദുഖം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു. എല്ലാവരോടും ഹൃദ്യമായി ഇടപഴകിയിരുന്ന കുട്ടി കൂടിയായിരുന്നു മര്‍സൂഖ്.
സഅദിയ്യയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, സെയ്തലവി ബാഖവി, സ്വലാഹുദ്ദീന്‍ അയ്യൂബി ഹമീദ് മൗലവി ആലംപാടി, ലത്വീഫ് സഅദി കൊട്ടില, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, കുണിയ അഹ്മദ് മൗലവി, ആബിദ് സഖാഫി , ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മുല്ലച്ചേരി അബ്ദുര്‍റഹ്മാന്‍ ഹാജി, റസാഖ് ഹാജി മേല്‍പറമ്പ്, അബ്ദുല്ല കീഴൂര്‍, കെ എച്ച് മുഹമ്മദ് മുസ്തഫ, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവര്‍ മയ്യത്ത് നിസ്‌കാരത്തില്‍ സംബന്ധിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, കെ കുഞ്ഞിരാമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് അംഗം ശാനവാസ് പാദൂര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി ഡി കബീര്‍, അബ്ദുല്ലത്വീഫ്, അഷ്‌റഫ് എടനീര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അബ്ദുള്ള കീഴൂര്‍ തുടങ്ങിയവര്‍ മോര്‍ച്ചറിയിലെത്തി.marzook

സഅദിയ്യ ഹൈസ്‌കൂള്‍ അലുംനി അസോസിയേഷന്‍ രൂപീകരിച്ചു

ദേളി : ജാമിഅ സഅദിയ്യ ഹൈസ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലാണ് അലുംനി അസോസിയേഷന്‍ രൂപീകരിച്ചത്. പരിപാടി മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: ശമീര്‍ ചട്ടഞ്ചാല്‍ (പ്രസിഡണ്ട്), ഇര്‍ഷാദ് മഞ്ഞംപാറ, സ്വലാഹുദ്ധീന്‍ എലിമല (വൈസ് പ്രസിഡണ്ട്), ജാബിര്‍ ആദൂര്‍ (ജന.സെക്രട്ടറി), താജുദ്ധീന്‍ പള്ളങ്കോട്, അഷ്‌റഫ് പച്ചമ്പള (ജോ.സെക്രട്ടറി), സാബിത്ത് ബോവിക്കാനം (ഫിനാന്‍സ് സെക്രട്ടറി), ഗള്‍ഫ് കോര്‍ഡിനേറ്റര്‍ ഇസ്മാഈല്‍ ബായാറിനെയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി അമീന്‍ സഅദി ചെന്നാര്‍, ബദ്‌റുദ്ധീന്‍ സഅദി മലാര്‍, അഷറഫ് ബോവിക്കാനം, അഷറഫ് ചേരൂര്‍, മുബശ്ശിര്‍ തൃക്കരിപ്പൂര്‍, സയ്യിദ് ജമാല്‍ തങ്ങള്‍, ആബിദ് കുണിയ, ഷാഫി എന്നിവരെയും തിരഞ്ഞെടുത്തു. sh alumni copy

വര്‍ണോത്സവ്‌ പരിപാടികള്‍ക്ക്‌ പ്രൗഡമായ പരിസമാപ്‌തി

ദേളി. സഅദിയ്യ ഹൈസ്‌കൂളില്‍ പത്തു ദിനങ്ങളിലായി നടന്ന വര്‍ണോത്സവ്‌ പരിപാടികള്‍ക്ക്‌ പ്രൗഡമായ പരിസമാപ്‌തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥകളും രക്ഷതാക്കളും വിദ്യാര്‍ത്ഥികളും സംബന്ധിച്ചു. പരിപാടി സ്‌കൂള്‍ മാനേജര്‍ അബ്‌ദുല്‍ ഹമീദ്‌ മൗലവി ആലംബാടിയുടെ അദ്ധ്യക്ഷതയില്‍ അബ്ദുല്‍ ഗഫ്‌ഫാര്‍ സഅദി രണ്ടത്താണി ഉല്‍ഘാടനം ചെയ്‌തു. സയ്യിദ്‌ ഹിബതുള്ള അഹ്‌സനി പ്രാര്‍ത്ഥന നടത്തി. ഹെഡ്‌മാസ്റ്റര്‍ ഉസ്‌മാന്‍ സഅദി റസാ അല്‍ റസ്‌വി പ്രമേയ പ്രഭാഷണം നടത്തി. വര്‍ണോത്സവ്‌ ആഘോഷങ്ങളുടെ ഭാഗമായി നടന്ന സ്‌പോര്‍ട്‌സ്‌ ആന്റ്‌ ഗെയിംസ്‌ , കലോല്‍സവം, ശാസ്‌ത്രോല്‍സവം എന്നീ മത്സര പരിപാടികളില്‍ വിജയികളായ ഗ്രൂപ്പുകള്‍ക്കുള്ള ട്രോഫീ വിതരണം പി.ടി.എ പ്രസിഡണ്ട്‌ അഷ്‌റഫ്‌ മേല്‍പ്പറമ്പ്‌ നിര്‍വ്വഹിച്ചു. ശേഷം വിജയികള്‍ക്കുള്ള സമ്മാന ദാനവും നടന്നു. സ്‌കൂള്‍ ഡയറിയുടെ പ്രകാശനം അബ്ദുല്‍ ഗഫാര്‍ സഅദി സ്‌കൂള്‍ ലീഡര്‍ സല്‍മാനുല്‍ ഫാരിസിന്‌ നല്‍കി നിര്‍വ്വഹിച്ചു. ഫാസില്‍ സഅദി വെള്ളേരി, അബ്ദുല്ല ബംബ്രാണ, മുഹമ്മദ്‌ നെക്രാജെ, അബ്ദുല്‍ റഷീദ്‌ സഅദി അറ്റാശ്ശേരി, ഉമര്‍ മൗലവി ആലക്കാട്‌, മിര്‍ഷാദ്‌ കന്യാന, അബൂ ത്വാഹിര്‍ സഅദി റസാ അല്‍ റസ്‌വി വളാഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ഉസ്‌മാന്‍ സഅദി സ്വാഗതവും നാഗേഷ്‌ മാസ്‌റ്റര്‍ മല്ലം നന്ദിയും പറഞ്ഞു.varnolsav samapanam

സഅദിയ്യ: ജലാലിയ്യ ദിക്ര്‍ ഹല്‍ഖ നാളെ

ദേളി:  ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്ന് വരുന്ന ജാലാലിയ്യ ദിക്ര്‍ ഹല്‍ഖ ഒക്ടോബര്‍ 8 ഞായറാഴ്ച വൈകുന്നേരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.

മഗ്‌രിബ് നിസ്‌കാരാനന്തരം നൂറുല്‍ ഉലമ എം.എ ഉസ്താദ് മഖ്ബറ സിയാറത്ത്, തുടര്‍ന്ന് നടക്കുന്ന ജലാലിയ്യ ദിക്ര്‍ ഹല്‍ഖയ്ക്ക് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്, സ്വാലിഹ് സഅദി തളിപ്പറമ്പ, തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍, സയ്യിദ് ജലാലുദ്ദീന്‍ കാമില്‍ സഖാഫി ആദൂര്‍, കെ കെ ഹുസൈന്‍ ബാഖവി,കുട്ടശ്ശേരി അബ്ദുള്ള ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സൈദലവി ഖാസിമി, അബ്ദുല്‍ ലത്ത്വീഫ് സഅദി കൊട്ടില,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്,  അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി,എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി,  ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള് അഹ്മദ് സഅദി ചേരൂര്‍, കെ എസ് മുഹമ്മദ് മുസ്തഫ, ഫാസില്‍ സഅദി മലപ്പുറം, ഉസ്മാന്‍ സഅദി  കോട്ടപ്പുറം, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍  സംബന്ധിക്കും.

ഉച്ചക്ക് രണ്ട് മണിക്ക് ബനാത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്ത്രീകള്‍ക്കുള്ള പ്രത്യേക കുടുംബ ക്ലാസ്സിന് കെ. പി ഹുസൈന്‍ സഅദി നേതൃത്വം നല്‍കും.

പി. എ ഉസ്താദ് അനുസ്മരണവും ഖത്മുല്‍ ഖുര്‍ആനും നാളെ സഅദിയ്യയില്‍

ദേളി: സഅദിയ്യ ശരീഅത്ത് കോളേജ് പ്രന്‍സിപ്പാളും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാളിയുമായിരു പി എ ഉസ്താദ് അനുസ്മരണ സംഗമവും ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസും നാളെ (സെപ്തംബര്‍ 27 ബുധന്‍) സഅദിയ്യയില്‍ നടക്കും.

ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന മജ്‌ലിസ്സുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കു പരിപാടിക്ക് രാവിലെ 11 മണിക്ക് നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ മഖ്ബറ സിയാറത്തോടെ തുടക്കമാവും. സഅദിയ്യ പ്രസിഡണ്ടും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അധ്യക്ഷതയില്‍ സമസ്ത വൈസ് പ്രസിഡണ്ട് ശൈഖുനാ അലിക്കുഞ്ഞി ഉസ്താദ് ഷിറിയ ഉദ്ഘാടനം ചെയ്യും. ആറളം അബ്ദുല്‍ ഖാദിര്‍ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണത്തോടനുബന്ധിച്ച് വിവിധ ജില്ലകളില്‍ നടക്കു ദുആ മജ്‌ലിസുകള്‍ക്ക് പ്രമുഖ നേതാക്കള്‍ നേതൃത്വം നല്‍കും. കാസറഗോഡ് ജില്ലാ സഅദി സംഗമം രാവിലെ പത്ത് മണിക്ക് സഅദിയ്യയില്‍ നടക്കും. ശരീഅത്ത് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, സെക്ര’റി എ പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, കെ കെ ഹുസൈന്‍ ബാഖവി, ഉബൈദുള്ളാഹി സഅദി മ’ൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി തളിപ്പറമ്പ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുള്ള ബാഖവി കു’ശ്ശേരി, സൈദലവി ഖാസിമി കരിപ്പൂര്‍, സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, ലത്ത്വീഫ് സഅദി കൊ’ില, അബ്ദുല്‍ ഗഫാര്‍ സഅദി, പള്ളംങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം എ അബ്ദുല്‍ വഹാബ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി മുഗു, അബ്ദുല്ല സഅദി ചീയ്യൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

ശുചീകരണ ക്യാമ്പയിൻ നടത്തി

ദേളി :സഅദിയ്യ കന്നഡ സ്റ്റുഡന്റ് അസോസിയേഷനും shifa ഹോസ്പിറ്റൽ സഅദിയ്യയും സംയുക്തമായി ചേർന്ന്  പരിസര ശുചീകരണത്തിനുള്ള ക്യാമ്പയിൻ നടത്തി.  LET’S CLEAN OUR PATH എന്ന പദ്ധതിയിൽ സാഹിതീയ ക്യാമ്പസും കാസർഗോഡ് പരിസര കാമ്പസുകളിലും ശുചീകരണ പരിപാടികളും ബോധവൽക്കരണ ക്ലാസ്സുകളും നടത്താൻ പദ്ധതിയിട്ടു. അയ്യായിരത്തോളം സ്റ്റിക്കർ വിതരണത്തിന്റെ ഉദ്ഘാടനം കന്നഡ സ്റ്റുഡന്റ് അസോസിയേഷന്റെ കീഴിലുള്ള ദഅവാ സെൽ  കൺവീനർ ഹനീഫ മുസ്ലിയാർ കെ സി റോഡ് shifa sadiya ഹോസ്പിറ്റൽ ചീഫ് ഡയറക്ടർ Dr അബുബക്കർ എം എയ്ക്ക് നൽകി പ്രകാശനം നടത്തി.Dr മൊയ്‌ദീൻ കുഞ്ഞി (IK,MBBS,MD,PG,DC),Dr അബൂബക്കർ (MA)Dr പ്രവീൺ സെബാസ്റ്റ്യൻ(ADMINISTRATOR)മുഹമ്മദ് ഹനീഫ (PRO)ഷബീർ(SUPERVISOR)മുംതാസ്(NURSING SUPERINTENDENT)MSKSV പ്രസിഡണ്ട് ഫളിലുൽ ആബിദ് തങ്ങൾ,സെക്രട്ടറി ഹൈദരലി മംഗലാപുരം,മെമ്പറന്മാരായ കബീർ, ഹാമിദ് മജിർപ്പള്ള, സുഫിയാൻ കർണാടക,സത്താർ മംജനാടി, എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.msksv clean campus

ആദര്‍ശ മുഖാമുഖം സംഘടിപ്പിച്ചു

ദേളി: മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി തൗഹീദ്‌, ശിര്‍ക്ക്‌ എന്ന വിഷയത്തില്‍ ആദര്‍ശ മുഖാമുഖം സംഘടിപ്പിച്ചു. സയ്യിദ്‌ ഇസ്‌മാഈല്‍ അല്‍ ഹാദീ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി സമസ്‌ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ.കെ.ഹുസൈന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. കെ.കെ.എം. സഅദി അബൂദാബി വിഷയാവതരണം നടത്തുകയും തുടര്‍ന്ന്‌ നടന്ന സംശയ നിവാരണ സെഷനില്‍ മുഹ്‌യിദ്ധീന്‍ സഅദി കുഴിപ്പുറം, റഫീഖ്‌ സഅദി ദേലംപാടി, എം.എ. ജാഫര്‍ സ്വാദിഖ്‌ സഅദി എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന്‌ നൂറുല്‍ ഉലമാ സഅദി സാന്ത്വന നിധിയുടെ കീഴില്‍ സഅദികളുടെ വിധവകള്‍ക്കുള്ള പെന്‍ഷന്‍ വിതരണം നടത്തി.
സൈദലവി ഖാസിമി കൊണ്ടോട്ടി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി, സയ്യിദ്‌ ജലാലുദ്ധീന്‍ സഖാഫി ആദൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്ല സഅദി ചിയ്യൂര്‍, ഇബ്രാഹിം സഅദി മുഗു, ആബിദ്‌ സഅദി കൊടക്‌ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ലതീഫ്‌ സഅദി കൊട്ടില സ്വാഗതവും ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
adarsha mugamugam

സഅദിയ്യയില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു.

ദേളി: രാജ്യത്തിന്റെ 70-ാം സ്വാതന്ത്ര്യദിനം ദേളി ജാമിഅ സഅദിയ്യയില്‍ സ്ഥാപനമേധാവികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും നാട്ടുകാരും സമുചിതമായി ആഘോഷിച്ചു. സമസ്‌ത കേന്ദ്ര മുശാവറ അംഗവും സഅദിയ്യ ശരീഅത്ത്‌ കോള്‌ജ്‌ ആക്ടിംഗ്‌ പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാര്‍ ദേശീയ പതാക ഉയര്‍ത്തി. ജില്ലാ പഞ്ചായത്ത്‌ മെമ്പര്‍ പാദൂര്‍ ഷാനവാസ്‌ അഭിവാദ്യം സ്വീകരിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള്‍ പാനൂറിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌ അദ്ധ്യക്ഷത വഹിച്ചു. പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം ആശംസിച്ചു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ജഅ്‌ഫര്‍ സ്വാദിഖ്‌ സഅദി, അഹ്‌ മദ്‌ കബീര്‍ എന്നിവര്‍ വിവിധ ഭാഷകളില്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കന്നട സമാജം പുറത്തിറക്കിയ സ്വാതന്ത്ര്യ ദിന സപ്ലിമെന്റ്‌ സൈദലവി ഖാസിമി കുട്ടശ്ശേരി അബ്ദുല്ല ബാഖവിക്ക്‌ നല്‍കിയും ശുചിത്വ കാമ്പയിന്‍ ലോഗോ സ്വാലിഹ്‌ സഅദി ലത്വീഫ്‌ സഅദി കൊട്ടിലക്ക്‌ നല്‍കിയും പ്രാകശനം ചെയ്‌തു. ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഇബ്രാഹിം സഅദി വിട്ടല്‍, കെ.എസ്‌.മുഹമ്മദ്‌ മുസ്‌തഫ, ഫാളില്‍ സഅദി, ഹമീദ്‌ സഅദി, അന്‍വര്‍ സഖാഫി, ഉസ്‌മാന്‍ സഅദി, അബ്ദുറഹ്‌ മാന്‍ സഅദി തുവ്വൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

FLAGgaffar usthadsakafi usthadulgadanamswagatham

സഅദിയ്യ:യില്‍ ജലാലിയ്യ ദിക്‌ര്‍ ഹല്‍ഖ നാളെ

ദേളി: ജാമിഅ സഅദിയ്യയില്‍ മാസന്തോറും നടന്ന്‌ വരുന്ന ജാലാലിയ്യ ദിക്‌ര്‍ ഹല്‍ഖ നാളെ വൈകുന്നേരം ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും.
വൈകുന്നേരം 7.15ന്‌ നൂറുല്‍ ഉലമാ എം.എ ഉസ്‌താദ്‌ മഖ്‌ബറ സിയാറത്ത്‌, തുടര്‍ന്ന്‌ നടക്കുന്ന ജലാലിയ്യ ദിക്‌്‌ര്‍ ഹല്‍ഖയ്‌ക്ക്‌ സയ്യിദ്‌ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, എ.പി അബ്ദുള്ള മുസ്‌ലിയാര്‍ മാണിക്കോത്ത്‌, സ്വാലിഹ്‌ സഅദി തളിപ്പറമ്പ, തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സയ്യിദ്‌ ഇസ്‌മായില്‍ ഹാദി തങ്ങള്‍, സയ്യിദ്‌ ജലാലുദ്ദീന്‍ കാമില്‍ സഖാഫി ആദൂര്‍, പള്ളങ്കോട്‌ അബ്‌്‌ദുല്‍ ഖാദിര്‍ മദനി, എം.എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്‌്‌ദുല്‍ ഖാദിര്‍ സഅദി, അബ്‌്‌ദുല്‍ കരീം സഅദി ഏണിയാടി, ശറഫുദ്ദീന്‍ സഅദി പുളിയംപറമ്പ്‌, സൈദലവി ഖാസിമി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി,എസ്‌.എ അബ്‌്‌ദുല്‍ ഹമീദ്‌ മൗലവി ആലമ്പാടി, അബ്ദുല്‍ ലത്ത്വീഫ്‌ സഅദി കൊട്ടില, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, ശാഫി ഹാജി കീഴൂര്‍, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള്‌ അഹ്‌മദ്‌ സഅദി ചേരൂര്‍, കെ എസ്‌ മുഹമ്മദ്‌ മുസ്‌തഫ, ഫാസില്‍ സഅദി മലപ്പുറം, ഉസ്‌മാന്‍ സഅദി കോട്ടപ്പുറം, അബ്ദുല്ല സഅദി ചീയ്യൂര്‍, സുബൈര്‍ സഅദി മധൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഉച്ചക്ക്‌ രണ്ട്‌ മണിക്ക്‌ ബനാത്ത്‌ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്‌ത്രീകള്‍ക്കുള്ള പ്രത്യേക കുടുംബ ക്ലാസ്സിന്‌ കെ. പി ഹുസൈന്‍ സഅദി നേതൃത്വം നല്‍കും.
jalaliya

സമാധാന സന്ദേശറാലി സംഘടിപ്പിച്ചു.

ദേളി.ലോകത്തിലാദ്യമായി അണുബോബ്‌ വര്‍ഷികപ്പെട്ട ജപ്പാനിലെ ഹിരോഷിമയുടെയും നാഗസാക്കിയുടെയും അനുസ്‌മരണത്തിന്റെ ഭാഗമായി സഅദിയ്യ ഹൈസ്‌കൂളില്‍ സോഷ്യല്‍ ക്ലബ്ബ്‌ യുദ്ധം നാടിനാപത്ത്‌ എന്ന ശീര്‍ശകത്തില്‍ സമാധാന സന്ദേശറാലി സംഘടിപ്പിച്ചു.റാലിയുടെ ഭാഗമായി സഅദിയ്യ ഐ.ടി.ഐകോളേജ്‌്‌, നഴ്‌സറിസ്‌കൂള്‍ സഅദാബാദ്‌, എന്‍. ഐ. എ. എല്‍. പിസ്‌കൂള്‍ദേളി എന്നിവിടങ്ങളില്‍ പീസ്‌കോഫറന്‍സ്‌ സംഘടിപ്പിക്കുകയും സഡാക്കോ നസാക്കി സമര്‍പ്പണവും നടത്തുകയും ചെയ്‌തു.
ക്വിസ്‌ കോംപറ്റീഷന്‍, പ്ലക്കാര്‍ഡ്‌ നിര്‍മാണം, പീസ്‌ പ്ല്രട്‌ജ്‌ , പ്രബന്ധ രചനാ മത്‌്‌സരം എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. കണ്‍വീനര്‍ മാരായ ശീന, രജനി, ജില്‍നാരാജ്‌ എന്നീ അദ്ധ്യാപികമാര്‍ ഇതിന്‌ നേതൃത്വം നല്‍കി.
സ്‌കൂള്‍ മാനേജര്‍ അബ്ദുല്‍ ഹമീദ്‌ മൗലവി ആലംബാടിയുടെ അദ്ധ്യക്ഷതയില്‍ എന്‍.ഐ.എ.എല്‍.പി. സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഗഫൂര്‍ മാസ്റ്റര്‍ പീസ്‌ കോണ്‍ഫറന്‍സ്‌ ഉല്‍ഘാടനം ചെയ്‌തു. ഐ.ടി. ഐ പ്രിന്‍സിപ്പല്‍ കെ. വി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തി. നഴ്‌സറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ്‌ കുഞ്ഞി മുഖ്യാധിതിയായി. പ്രസാദ്‌ മാസ്റ്റര്‍, സുധാകരന്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്‌മാസ്റ്റര്‍ ഉസ്‌മാന്‍ സഅദി കൊട്ടപ്പുറം, പി.ടി.എ പ്രസിഡണ്ട്‌ അശ്‌റഫ്‌ മേല്‍പറമ്പ്‌, , നാഗേഷ്‌ മാസ്റ്റര്‍ മല്ലം, അബൂ ത്വാഹിര്‍ സഅദി, എന്നിവര്‍ സംസാരിച്ചു.hiroshima pressnakasaki